ആലപ്പുഴ: സനാതന ധർമ്മ ചർച്ചയിൽ ദളിതനേയും ക്രിസ്ത്യാനിയേയും മുസ്ലീമിനേയും ശത്രുസ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു എന്ന് സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ. വിവരമുള്ള പലരും ഇൻഡ്യൻ താലിബാനിസത്തോട് ചേർന്ന് മിണ്ടാതിരിക്കുകയാണെന്നും അതിനാൽ ഇക്കുറി ശ്രീകൃഷ്ണ ജയന്തി ആശംസകളില്ലെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇന്നലെവരെ ശ്രീകൃഷ്ണനും ശ്രീരാമനും ഒക്കെ എന്റെ സംസ്ക്കാരത്തിന്റേയും സത്തയുടേയും സ്വത്വത്തിന്റേയും ഭാഗമായിരുന്നു. പക്ഷെ സനാതന ധർമ്മചർച്ചയിൽ ഞാൻ മനസ്സിലാക്കുന്നു , ദളിതനേയും ക്രിസ്ത്യാനിയേയും മുസ്ലീമിനേയും പതിയെ ശത്രുസ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു എന്ന് . താലിബാൻ മോഡൽ തന്നെ. സത്യമാണ്. ഇതൊന്നുമെന്റേതല്ല. വിനായകൻ പാടിയ ഒരു പാട്ടിൽ പറയുന്നതുപോലെ; “ഇക്കാണും മാമലയൊന്നും നമ്മുടെതല്ലെൻ മകനേ…’ എന്ന് ബോധ്യപ്പെടുത്തുകയാണ്.
കുഷിയുടെ വൻ വിജയം: സിംഹാചലക്ഷേത്രം സന്ദർശിച്ച് സൂപ്പർ താരം വിജയ് ദേവർകൊണ്ട
എന്റെ പേര് മൂലം തന്നെ ഞാൻ ശത്രുപക്ഷത്തായിരിക്കുന്നു. എന്റെ ജാതി, പേരിൽ തെളിയുന്ന മതം എല്ലാം ശരം കൊണ്ടു മുറിയുന്നു. ഭാരതീയ ദർശനങ്ങളാണ് അഥവാ നവദർശനങ്ങളാണ് ഭാരതത്തെ നയിക്കുന്നതെന്നാണ് ഞാൻ കരുതിയിരുന്നത്. സനാതനധർമ്മം എന്ന സങ്കൽപത്തിന് ദർശനങ്ങളിൽ ഒരിടത്തും പ്രാധാന്യം നൽകിയതായി ഞാൻ കണ്ടിട്ടില്ല.
വിവരമുള്ള പലരും ഇൻഡ്യൻ താലിബാനിസത്തോട് ചേർന്ന് മിണ്ടാതിരിക്കുന്നു. പിന്തുണയ്ക്കുന്നു.
ഇനി ശ്രീകൃഷ്ണൻ എനിക്ക് അന്യമതത്തിലെ ഒരു ദേവൻ മാത്രം. അതിനാൽ ഇക്കുറി ശ്രീകൃഷ്ണ ജയന്തി ആശംസകളില്ല.
എനിക്ക് ക്രിസ്തുമസ് പോലെ പ്രിയപ്പെട്ടതായിരുന്നു. അഷ്ടിരോഹിണി നാളിലെ ശ്രീകൃഷ്ണ ജയന്തിയും.
ഇതൊന്നും എന്റേതല്ല എന്ന് ഞാനറിയുന്നു.
മതമൂല്യങ്ങളുടെ Devine Right ന് എതിരായാണ് സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ ജനാധിപത്യമൂല്യങ്ങളുണ്ടായത്. Humanism എന്ന മഹാപദം ചരിത്രത്തിന്റെ ആധാരമായത്.
അതൊക്കെ മാറുന്നു ഭാരതത്തിൽ .. ..പുഴു പുലികൾ പക്ഷി പരുന്തുകൾ … കണ്ണുനിറയുമ്പോൾ നിർത്തണം. എഴുത്തും. രാഷ്ട്രീയവും എന്തും.
Post Your Comments