തെലുങ്ക് സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും സാമന്തയും തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ‘ഖുഷി’യുടെ വിജയത്തിന്റെ സന്തോഷത്തിലാണ് ഉള്ളത്.
റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 70 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. അടുത്തിടെ, വിശാഖപട്ടണത്ത് നടന്ന ഒരു പ്രൊമോഷണൽ പരിപാടിയിൽ വിജയ് പങ്കെടുത്തിരുന്നു, അവിടെ തന്റെ പ്രതിഫലത്തിൽ നിന്ന് 100 കുടുംബങ്ങൾക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓരോ കുടുംബത്തിനും 1 ലക്ഷം വീതമാണ് ലഭിക്കുക.
സിംഹാചലം ക്ഷേത്രത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. വിശാഖപട്ടണത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്ഷേത്രമായ സിംഹാചലത്തിലമാണ് താരം സന്ദർശിച്ചതും, പൂജകളിൽ പങ്കെടുത്തതും. ക്ഷേത്രത്തിലെത്താനും പൂജകൾ നടത്താനും സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും വിജയ് ദേവരകൊണ്ട അറിയിച്ചു. തന്റെ പുതിയ ചിത്രം വിജയമാക്കി തന്ന പ്രേക്ഷകർക്കും താരം നന്ദി അറിയിച്ചു. സാമന്ത, ജയറാം, സച്ചിൻ ഖേദ്കർ, മുരളി ശർമ്മ, വെണ്ണല കിഷോർ, ലക്ഷ്മി, രോഹിണി, അലി, രാഹുൽ രാമകൃഷ്ണ എന്നിവരുൾപ്പെടെയുള്ള താരനിരയാണ് ചിത്രത്തിലുള്ളത്. മുരളി ഛായാഗ്രഹണവും ഹിഷാം അബ്ദുൾ വഹാബ് സംഗീതവും നിർവ്വഹിക്കുന്ന ‘ഖുഷി’ നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം.
Post Your Comments