CinemaInterviewsLatest NewsMovie Gossips

‘രജനി സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു, ചേർത്തണച്ച് എനർജി തന്നു’: ഒന്നും മറക്കാൻ കഴിയില്ലെന്ന് വിനായകൻ

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ’ തമിഴിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. വിനായകൻ ആണ് ചിത്രത്തിലെ ‘വർമൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. രജനികാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് വിനായകൻ ഇപ്പോൾ. സിനിമ ഹിറ്റായതിൽ എല്ലാ ക്രഡിറ്റും രജനീകാന്തിന് ആണെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും വിനായകൻ പറയുന്നു. സൺ പിക്ചേഴ്സ് ആണ് വിനായകന്റെ വീഡിയോ പുറത്തുവിട്ടത്.

‘മനസ്സിലായോ, നാൻ താൻ വർമൻ. ജയിലറിൽ വിളിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ ഇല്ല, ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ചുമില്ല, പത്ത് പതിനഞ്ച് ദിവസം അവിടെയായിരുന്നു. ഫോൺ എല്ലാം ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോൾ ഒത്തിരി മിസ് കോൾ. മാനേജർ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ച് വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പറയുന്നത്. നെൽസൺ ആണ് സംവിധാനം എന്നും പറഞ്ഞു. കൂടുതൽ ഒന്നും ചോദിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. ഞാനാണ് പ്രധാന വില്ലൻ എന്ന് നെൽസൺ പറഞ്ഞു’, വിനായകൻ ഓർത്തെടുക്കുന്നു.

രജനികാന്തിനൊപ്പം ഉണ്ടായിരുന്ന അഭിനയത്തെ കുറിച്ചും വിനായകൻ മനസ് തുറക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ഉണ്ടായ അനുഭവങ്ങൾ ഒന്നും മറക്കാൻ പറ്റില്ലെന്നും, ഒന്ന് കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേർത്തണച്ച് എനർജി തന്നത് ഒക്കെ വലിയ കാര്യമാണെന്നും വിനായകൻ പറയുന്നു. വർമൻ ഇത്രയും ലെവലിൽ എത്താൻ കാരണം രജനികാന്ത് ആണ് എന്നാണ് അദ്ദേഹം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button