‘ഇന്ത്യ’ എന്ന പേര് ബ്രിട്ടീഷുകാർ നൽകിയ ഐഡന്റിറ്റിയാണ്, അത് മാറുന്നതിൽ അതിയായ സന്തോഷമെന്ന് നടി കങ്കണ. ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനം മഹത്തരമെന്നും നടി കങ്കണ റണാവത്. രണ്ട് വർഷം മുമ്പുള്ള തന്റെ പ്രസ്താവന ഉയർത്തിക്കാട്ടി താനിത് മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്നും താരം പറഞ്ഞു.
ഇന്ത്യയുടെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് കങ്കണ ആഹ്വാനം ചെയ്തു. തന്റെ സമീപകാല ട്വീറ്റുകളിൽ, ‘ഭാരത്’ എന്ന പേരിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ വിശദീകരിക്കുകയും രാജ്യം ഈ പേര് സ്വീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 2021-ലെ തന്റെ പ്രസ്താവനയുടെ ഒരു സ്ക്രീൻഷോട്ട്, കങ്കണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ വീണ്ടും പങ്കുവെച്ചിരുന്നു ഇന്ത്യ എന്നത് പേരിൽ നിന്ന് ഒഴിവാക്കണമെന്നും അതിന് പകരം ‘ഭാരത്’ എന്ന് വിളിക്കണമെന്നും കങ്കണ അന്ന് നിർദ്ദേശിച്ചിരുന്നതായി കാണാം.
ചിലർ ഇതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു, എല്ലാവർക്കും അഭിനന്ദനങ്ങൾ, അടിമ നാമത്തിൽ നിന്ന് മോചിതരായി, ജയ് ഭാരത് എന്നും താരം പങ്കുവച്ചു. ‘ഭാരതം’ എന്ന പേരിന് ആഴമേറിയ അർത്ഥവും ചരിത്രപരമായ പ്രസക്തിയും ഉണ്ടെന്ന് കങ്കണ കുറിച്ചു. തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ചന്ദ്രമുഖി 2’ ന് തയ്യാറെടുക്കുകയാണ്കങ്കണ റണാവത്ത്. കൂടാതെ, ‘എമർജൻസി’, ‘തേജസ്’ തുടങ്ങിയ പ്രൊജക്ടുകളും കങ്കണയുടെതായി ഒരുങ്ങുന്നുണ്ട്.
Post Your Comments