രജനികാന്തിന്റെ ജയിലർ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. തമിഴ് ആക്ഷൻ ത്രില്ലർ ലോകമെമ്പാടുമായി 580 കോടി രൂപ നേടിയിട്ടുണ്ട് ചിത്രം.
എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി. ചിത്രത്തിന്റെ വിജയത്തോടെ നിർമ്മാതാവ് രജനികാന്തിന് 1.25 കോടി രൂപയുടെ ബിഎംഡബ്ല്യു സമ്മാനമായി നൽകിയത് വൻ വാർത്തയായി മാറിയിരുന്നു. സംവിധായകൻ നെൽസണും അനിരുദ്ധിനും ചെക്കുകളും നൽകിയിരുന്നു. സൺ പിക്‌ചേഴ്‌സിന്റെയും സൺ ടിവിയുടെയും ഉടമയായ കലാനിധി മാരൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ചലച്ചിത്ര നിർമ്മാതാവാണ്. 2022-ൽ, ഫോർബ്സ് മാരന്റെ മൊത്തം ആസ്തി 2 ബില്യൺ ഡോളറിലധികം കണക്കാക്കുന്നത്. ഏതാനും മാസങ്ങൾക്ക് ശേഷം ആ എസ്റ്റിമേറ്റ് 2.3 ബില്യൺ ഡോളറായി (19000 കോടി രൂപ) എന്നും കണക്കുകൾ പുറത്ത് വന്നിരുന്നു.
ആദിത്യ ചോപ്ര, കരൺ ജോഹർ തുടങ്ങിയ നിരവധി നിർമ്മാതാക്കളേക്കാൾ സമ്പന്നനാണ് സൺ പിക്‌ചേഴ്‌സിന്റെയും സൺ ടിവിയുടെയും ഉടമയായ കലാനിധി മാരൻ. ഏതൊരു എക്‌സിക്യൂട്ടീവിനെക്കാളും ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് കലാനിധി മാരൻ വാങ്ങുന്നതും. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ചലച്ചിത്ര നിർമ്മാതാവായി ഉയർന്നിരിക്കുകയാണ് താരം. പട്ടികയിൽ കരൺ ജോഹർ 1,700 കോടിയുമായി അഞ്ചാം സ്ഥാനത്തും, 1,600 കോടിയുമായി ഗൗരി ഖാൻ ആറാം സ്ഥാനത്തും, 1,500 കോടിയുമായി ആമിർ ഖാൻ ഏഴാം സ്ഥാനത്തുമാണ്. സാജിദ് നദിയാദ്‌വാല, ഭൂഷൺ കുമാർ, ഏക്താ കപൂർ എന്നിവരും 1,000 കോടി രൂപയിൽ കൂടുതലുള്ള ആസ്തിയുള്ള മറ്റ് പ്രമുഖ നിർമ്മാതാക്കൾ എന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments