
നടി പ്രിയങ്ക ചോപ്രയുടെ കുടുംബത്തിൽ നിന്നും വിവാഹമോചന വാർത്തകളാണ് പുറത്തെത്തുന്നത്. ഇതോടെ താര ദമ്പതികൾ വേർപിരിയുകയാണെന്ന അഭ്യൂഹമാണ് പരക്കുന്നത്.
എന്നാൽ പ്രിയങ്ക – നിക്ക് ദമ്പതികളല്ല വേർപിരിയുന്നത്, നിക്കിന്റെ സഹോദരൻ ജോ ജോനാസും ഭാര്യ നടി സോഫി ടർണറും വേർപിരിയാൻ പോകുകയാണെന്നാണ് വാർത്തകൾ. നിക്ക് ജോനാസിന്റെ മൂത്ത സഹോദരൻ ജോ ജോനാസും ഭാര്യ സോഫി ടർണറും തമ്മിലുള്ള ദാമ്പത്യത്തിൽ വലിയ വിള്ളലുണ്ടായതായും നാലുവർഷത്തെ അവരുടെ സന്തോഷകരമായ ജീവിതത്തിന് അവസാനമായെന്നുമാണ് റിപ്പോർട്ടുകൾ. മാതൃകാ ദമ്പതിമാരായി ജീവിച്ചു വരവെയാണ് ഇരുവരും പാതിവഴിയിൽ വച്ച് വേർപിരിയുന്നത്.
2016 ൽ പ്രണയത്തിലായ ഇരുവരും 2017 ൽ വിവാഹിതരാകുകയായിരുന്നു, മൂന്നും ഒന്നും വയസുള്ള പെൺകുട്ടികളാണ് ഇരുവർക്കും ഉള്ളത്. വളരെ ആർഭാടത്തോടെ നടന്ന വിവാഹമായിരുന്നു താരങ്ങളുടേത്. വിവാഹ മോചന വാർത്തയോട് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല. വിവാഹം വേർപിരിയുന്നതിനായി ഇരുവരും വക്കീലിനെ കണ്ടു എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. സോഷ്യൽ മീഡിയയിൽ നിക്ക് – പ്രിയങ്ക ദമ്പതികൾ വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തെത്തിയത്.
Post Your Comments