അധികം സിനിമകൾ ഒന്നും ഇല്ലെങ്കിലും ചെയ്ത ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ യുവ നടിയാണ് മമിത ബൈജു. കേരളത്തിൽ വളരെയധികം ഫാൻ ഫോളോവേഴ്സും മമിത ബൈജുവിന് നേടാനായിട്ടുണ്ട്.
നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോയിലാണ് താരം അവസാനം അഭിനയിച്ചത്. തനിക്ക് ഉണ്ടായ ചില ദുരനുഭവങ്ങളാണ് മിത ബൈജു തുറന്ന് പറയുന്നത്. പലപ്പോഴും പൊതു ഇടങ്ങളിൽ പോകുന്നത് തനിക്ക് അത്ര സുഖകരമല്ല എന്നാണ് താരം വ്യക്തമാക്കിയത്. നടൻ ദുൽഖർ സൽമാന് അടുത്തിടെ പൊതുയിടത്ത് വച്ച് ഉണ്ടായ ദുരനുഭവം താരം തുറന്ന് പറഞ്ഞിരുന്നു, ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് നടി മമിത ബൈജു ഉത്തരം പറഞ്ഞത്.
എല്ലാവർക്കും ഉള്ളത് തന്നെയെ എനിക്കും ഉള്ളൂ, പക്ഷെ പൊതു ഇടങ്ങളിൽ പോകുമ്പോൾ വല്ലാത്ത ഭയമുണ്ടെന്നും താരം, ക്യാമറയെ പേടിക്കണോ, ആളുകളെ നോക്കണോ എന്നിങ്ങനെ മനസ് നിറയെ സംശയങ്ങൾ ആയിരിക്കുമെന്നും നടി മമിത ബൈജു. തിക്കും തിരക്കും കാരണം സാരി മാറി പോയാലും നമ്മൾ അറിയില്ല. എല്ലായ്പ്പോഴും ഇതൊക്കെ നോക്കി മാത്രം ഇരിക്കാൻ പറ്റില്ല. പക്ഷേ ചിലർ അത് ഫോക്കസ് ചെയ്ത് പ്രദർശിപ്പിക്കുമെന്നും മമിത. സാരിയോ തുണിയോ മാറി പോയാൽ അങ്ങോട്ട് തന്നെയാകും ക്യാമറ ഫോക്കസ് ചെയ്യുകയെന്നും നടി വ്യക്തമാക്കി.
Post Your Comments