
കോഴിക്കോട് സരോവരത്ത് ഫാഷൻ ഷോയ്ക്കിടെ മോഡലുകളുടെ പ്രതിഷേധം. നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്നാരോപിച്ച് ഷോയില്‍ പങ്കെടുക്കാൻ എത്തിയവര്‍ പ്രതിഷേധം നടത്തുകയായിരുന്നു. പങ്കെടുക്കാൻ വന്നവരും സംഘാടകരും തമ്മില്‍ തുടങ്ങിയ തര്‍ക്കം പ്രതിഷേധത്തിൽ കലാശിച്ചതോടെ പൊലീസ് ഇടപെട്ട് ഫാഷൻ ഷോ നിര്‍ത്തിവയ്പ്പിച്ചു.
പണം വാങ്ങി ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ കസ്റ്റഡിയില്‍ എടുത്തു.
Post Your Comments