ഓണസദ്യയോളം വിഭവസമൃദ്ധമായ, രുചിയുള്ള മറ്റൊരു ഭക്ഷണമില്ലെന്ന് നടി പ്രാചി തെഹ്ലാൻ. മാമാങ്കത്തിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് പ്രാചി തെഹ്ലാൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ ഇഷ്ടം നേടിയ നടി.
കേരളത്തിലെ എല്ലാവരേയും പോലെ താരവും ഓണം ആഘോഷിച്ചിരിക്കുകയാണ്. താരത്തിന്റെ ഓണാഘോഷത്തിന്റെ ഫോട്ടോ ഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഓണസദ്യയോളം രുചികരമായ ഭക്ഷണം ഇതുവരെ കഴിച്ചിട്ടില്ലെന്ന് പ്രാചി പറയുന്നു. മാമാങ്കത്തിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി ഓണസദ്യ കഴിച്ചത്. ഓണസദ്യയോളം വിഭവസമൃദ്ധമായ മറ്റൊരു ഭക്ഷണമില്ലെന്നും താരം പറയുന്നു. 2019ലെ ഓണക്കാലത്താണ് മാമാങ്കം ചിത്രീകരിച്ചത്.ഓണം എല്ലാ അർത്ഥത്തിലും ഒരു ഉത്സവമാണ്. ഇത്തരമൊരു ആഘോഷം മറ്റൊരിടത്തും കണ്ടിട്ടില്ല. മാമാങ്കത്തിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി ഓണസദ്യ കഴിച്ചതെന്നും പ്രാചി.
എല്ലാ രസങ്ങളും അടങ്ങിയ സമ്പൂർണ ഭക്ഷണമാണ് ഓണസദ്യ. ഈ വർഷവും ഞാൻ ആ രുചി ആസ്വദിച്ചു. സ്കൂളിൽ പഠിക്കുമ്പോഴാണ് കേരളത്തിലെ ഓണാഘോഷങ്ങളെക്കുറിച്ച് അറിയുന്നത്. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട അസുരരാജാവ് എല്ലാ വർഷവും തന്റെ പ്രജകളെ സന്ദർശിക്കാൻ മടങ്ങിയെത്തുമെന്ന വിശ്വാസം വളരെ രസകരമായിരുന്നു. എല്ലാവരും ഒരുപോലെ സന്തോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നത് അത്ഭുതകരമാണെന്ന് പ്രാചി പറയുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഓണസദ്യ കഴിച്ചതായും താരം പറയുന്നു.
Post Your Comments