CinemaLatest News

മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിയെ കണ്ടു ബോധ്യപ്പെടുത്തി: കൃഷ്ണകുമാർ

ടെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ നിരവധി പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചു

മത്സ്യത്തൊഴിലാളികളുടെ നിരവധി പ്രശ്നങ്ങൾ, പ്രധാനമായും ബോട്ട് എൻജിൻ പ്രവർത്തിപ്പിക്കാനുള്ള മണ്ണെണ്ണയുടെ അളവ് കൂട്ടികിട്ടുവാനും, സബ്സിഡിയുടെ വിഷയവും തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം റുപാലയെ കണ്ടു സംസാരിച്ചുവെന്ന് കൃഷ്ണകുമാർ.

കൂടാതെ കടൽക്ഷോഭം ഉണ്ടാകുമ്പോൾ മൽസ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടും സാമൂഹ്യപരമായും അവർ നേരിടുന്ന പ്രശ്നങ്ങൾ, ഇവയൊക്കെ പരിഹരിക്കാനായി തീരദേശത്തെ, കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ കീഴിൽ കൊണ്ടുവരാനുമുള്ള സാധ്യതകളെ കുറിച്ചും സംസാരിച്ചുവെന്നും കൃഷ്ണകുമാർ.

കുറിപ്പ് വായിക്കാം

ഇന്നലെ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ പർഷോത്തം റുപാല തിരുവനന്തപുരത്തു വന്നപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ പോയിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും സാധിച്ചു. നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ നിരവധി പ്രശ്നങ്ങൾ, പ്രധാനമായും ബോട്ട് എൻജിൻ പ്രവർത്തിപ്പിക്കാനുള്ള മണ്ണെണ്ണയുടെ അളവ് കൂട്ടികിട്ടുവാനും, സബ്സിഡിയുടെ വിഷയവും അദ്ദേഹത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചു.

കടൽക്ഷോഭം ഉണ്ടാകുമ്പോൾ മൽസ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടും സാമൂഹ്യപരമായും അവർ നേരിടുന്ന പ്രശ്നങ്ങൾ, ഇവയൊക്കെ പരിഹരിക്കാനായി തീരദേശത്തെ, കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ കീഴിൽ കൊണ്ടുവരാനുമുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കാനും സാധിച്ചു.

ഇതുമായി ബന്ധപ്പെട്ടു തുടർചർച്ചകൾക്കായി മന്ത്രി റുപാല ജി ക്ഷണിച്ചത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരീളീധരനും ഫിഷറീസ് സഹമന്ത്രി ശ്രീ എൽ മുരുകനും തത്സമയം സന്നിഹിതരായിരുന്നു. മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ചു സർവശ്രീ റോബർട്ട്‌, ജെയിംസ് റോക്കി, വിജയകുമാരൻ നായർ എന്നിവരും ഉണ്ടായിരുന്നു.‌‌‌‌‌

shortlink

Related Articles

Post Your Comments


Back to top button