സിനിമയോടൊപ്പം തന്നെ മോഡലിങ്ങിലൂടേയും ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. വ്യത്യസ്തമായ ഡ്രസ്സിങ് സ്റ്റൈലിലൂടെ തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. വിഷാദമുഖത്തോടെ പൊതുവേദിയിൽ ഇരിക്കുന്ന സാനിയ ഇയ്യപ്പന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സാനിയയുടെ വീഡിയോ പുറത്തുവന്നതോടെ ആശങ്കയിലാണ് നടിയുടെ ആരാധകർ. എപ്പോഴും പ്രസരിപ്പോടെ ഇരിക്കുന്ന സാനിയയ്ക്ക് ഇതെന്ത് പറ്റി എന്നാണ് ആരാധകർ ചോദിക്കുന്നത്.
സ്വന്തം നാട്ടിൽ ഓണത്തിനോട് അനുബന്ധിച്ച് നടന്ന ചതയ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു നടി. ഇത്രയും വിഷാദ ഭാവത്തോടെ ഇരിക്കുന്ന സാനിയയ്ക്ക് എന്തുപറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇങ്ങനെയുള്ള വേദികളില്‍ സംസാരിച്ച് അധികം ശീലം ഒന്നുമില്ല, അതുകൊണ്ട് എന്താണ് പറയേണ്ടത് എന്ന് അറിയില്ല എന്നാണ് സാനിയ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞത്.
‘ഇങ്ങനെയുള്ള വേദികളിൽ സംസാരിച്ച് അധികം ശീലം ഒന്നുമില്ല അതുകൊണ്ട് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഈ അമ്പലത്തിന്റെ വേദിയിൽ നൃത്തം ചെയ്യാനും ഇവിടുത്തെ ആഘോഷങ്ങളിൽ പങ്കുചേരാനും എപ്പോഴും ഇവിടെ വന്നുകൊണ്ടിരുന്ന ആളാണ് ഞാൻ. സദസ്സിലിരിക്കുന്ന പലരെയും കണ്ടു പരിചയം ഉണ്ട് അതുകൊണ്ട് ഇത്തരമൊരു വേദിയിൽ നിങ്ങളോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. എല്ലാവർക്കും നന്ദി’, സാനിയ പറഞ്ഞു.
Post Your Comments