GeneralLatest NewsMollywoodNEWSWOODs

ചായക്കട തുടങ്ങാൻ ചായ അടിക്കാൻ പരിചയമുള്ളവരെ തേടും, എന്നാൽ ഇന്ന് സിനിമയെടുക്കുന്നവർ അങ്ങനെ അല്ല: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍

ഇന്ന് ഇറങ്ങുന്ന സിനിമകള്‍ മാനിസിക ആരോഗ്യം തകര്‍ക്കുന്നതാണ്

ഇന്നത്തെ സിനിമകള്‍ മനുഷ്യരുടെ മാനസികാരോഗ്യം തകര്‍ക്കുന്നതാണെന്ന വിമർശനവുമായി ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. ഇന്നത്തെ സിനിമകള്‍ കാണണമെന്ന് പറയനാകില്ലെന്നും കാണരുതേ എന്നാണ് പറയാന്‍ കഴിയുകയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

read also: കരിപ്പൂര്‍ ലഹരിവേട്ടയില്‍ നിൻ്റെ പങ്ക് പറയെന്ന് വിമർശനം, മറുപടിയുമായി ഐഷ സുൽത്താന

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ,

‘ഇന്ന് ഇറങ്ങുന്ന സിനിമകള്‍ മാനിസിക ആരോഗ്യം തകര്‍ക്കുന്നതാണ്. ഇന്നത്തെ സിനിമകള്‍ കാണണമെന്ന് പറയനാകില്ല. കാണരുതെന്നേ പറയാനാകൂ. അറിയാത്തവര്‍ സംവിധാനം ചെയ്യുന്നതാണ് ഇതിന് കാരണം. പുതിയ സംവിധായകര്‍ക്ക് ലക്ഷ്യബോധമോ അര്‍പ്പിത മനസ്സോ ഇല്ല. ഒരു ചായക്കട തുടങ്ങുന്നതിന് പരിചയമുള്ള ചായ അടിക്കാരനെ തേടും. എന്നാല്‍ കോടിക്കണക്കിന് മുതല്‍മുടക്കുള്ള സിനിമ സംവിധാനം ചെയ്യാന്‍ പരിചയമില്ലാത്തവരെ ഏല്‍പിക്കും. അങ്ങനെ ഏല്‍പ്പിക്കുന്നവരെയാണ് തല്ലേണ്ടത്. ഇന്ന് സംവിധായകരാണ് നിര്‍മാതാക്കളെ ഉണ്ടാക്കുന്നത്. പഴയ സംവിധായകരെല്ലാം ആറോ ഏഴോ സംവിധായകര്‍ക്കൊപ്പം അസിസ്റ്റ് ചെയ്തതിന് ശേഷം മാത്രമായിരുന്നു സിനിമയെടുത്തിയരുന്നത്. പഠിച്ചിട്ട് വേണം സിനിമ ചെയ്യാന്‍. ഇന്നതാണോ സ്ഥിതി?

നാല് പേര്‍ സംസാരിച്ച്‌ ബോറടിക്കുമ്പോള്‍ എന്നാല്‍ ചായകുടിക്കാം എന്ന് പറയുന്നത് പോലെയാണ് ഇന്നത്തെ സിനിമയെടുക്കല്‍. ഞാന്‍ സംവിധാനം, നീ രചന, മറ്റവന്‍ എഡിറ്റിങ് എന്ന രീതിയിലാണ് ഇന്നത്തെ സിനിമ വ്യവസായം.’

shortlink

Post Your Comments


Back to top button