CinemaLatest News

രജനീകാന്ത് സൂപ്പർ ഹിറ്റ് ചിത്രം ജയിലറിന്റെ എച്ച്ഡി പ്രിന്റ് ചോർന്നു

കാവാല എന്ന ​ഗാനം റീൽസുകളിലും വീഡിയോകളിലും തരം​ഗം സൃഷ്ട്ടിച്ച ​ഗാനമായി മാറി

ജയിലർ ടീമിന് കനത്ത തിരിച്ചടി, രജനികാന്ത് അഭിനയിച്ച ചിത്രം ജയിലർ ചോർന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ തമിഴ് സിനിമയുടെ ഹൈ-ഡെഫനിഷൻ (എച്ച്ഡി) പ്രിന്റ് ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണെന്ന് വാർത്തകൾ.

രജനികാന്ത് നായകനായ ജയിലർ സെപ്റ്റംബറിൽ ഒടിടിയിൽ എത്താനിരിക്കെയാണ് ചോർന്നത്. ഫിലിം പൈറസിക്കെതിരെ നിയമങ്ങൾ കർശനമാണെങ്കിലും, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം വമ്പൻ ഹിറ്റായി ഓടുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം. ആ​ഗോള തലത്തിൽ ചിത്രം 500 കോടിയും കടന്ന് വൻ കുതിപ്പ് നടത്തുന്നതിനിടയിലാണ് എച്ച്ഡി പ്രിന്റ് ചോർന്നത്. രജനി ചിത്രം ഇത്തരത്തിൽ ചോർന്നതിന് എത്രയും വേ​ഗം നടപടിയെടുക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

ജയിലറിന്റെ സ്ട്രീമിംങ് 100 കോടിക്കാണ് നെറ്റ്ഫ്ലിക്സ് വാങ്ങിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു,തമന്നയും , രജനിയും മോഹൻലാലും ശിവരാജ്കുമാറും ഒന്നിച്ച ചിത്രം സൂപ്പർ ഹിറ്റായിമാറിയിരുന്നു. ചിത്രത്തിലെ കാവാല എന്ന ​ഗാനം റീൽസുകളിലും വീഡിയോകളിലും തരം​ഗം സൃഷ്ട്ടിച്ച ​ഗാനമായി മാറിയിരുന്നു. വൻ സ്വീകാര്യത ലഭിച്ച ചിത്രം കൂടിയാണ് രജനി ചിത്രം ജയിലർ. ഏറെ നാളുകൾക്ക് ശേഷം എത്തിയ സൂപ്പർ ഹിറ്റ് രജനിചിത്രം കൂടിയാണിത്. നിയമങ്ങൾ ശക്തമാക്കിയിട്ടും സിനിമ  ചോർന്നത് എങ്ങനെയെന്ന് അറിയാതെ വിഷമിക്കുകയാണ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button