CinemaLatest News

മന്ത്രിമാരെ വേദിയിലിരുത്തി കർഷക പ്രശ്നങ്ങൾ പറഞ്ഞു, കമ്മിത്തരത്തെ റാൻ മൂളി കേൾക്കാത്ത സെലിബ്രിറ്റിയാണ് ജയസൂര്യ; കുറിപ്പ്

ഭാര്യയും മക്കളും ഇടുന്ന ഉടുപ്പിനും ചെരിപ്പിനും വരെ വില ഇടാൻ കടന്നൽക്കൂട്ടം മത്സരിക്കും

കൃഷിമന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവർ വേദിയിലിരിക്കെ സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് നടൻ ജയസൂര്യ. നെല്ല് കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനാൽ ഓണ നാളിൽ ഉപവാസമിരിക്കുന്ന കർഷകർക്ക് വേണ്ടിയിട്ടു കൂടിയാണ് താരം സംസാരിച്ചത്.

ഒരു സെലിബ്രിറ്റി ആയി വെറുതെ വേദിയിൽ വന്ന് സംസാരിക്കുക ആയിരുന്നില്ല അദ്ദേഹം. പ്രവൃത്തിയിൽ ഇല്ലാത്ത കർഷക സ്നേഹം വാചകത്തിൽ മാത്രം ആവോളം ഉരുട്ടിവിടുന്ന പാർട്ടിയുടെ രണ്ട് മന്ത്രി മഹോന്നതന്മാരെ വേദിയിൽ ഇരുത്തി ചങ്കൂറ്റത്തോടെ, ആർജ്ജവത്തോടെ ജയസൂര്യ പറയേണ്ടത് പറഞ്ഞു, പുതിയ തലമുറ കൃഷിയിലേക്ക് വരുന്നില്ല എന്ന് ആകുലപ്പെട്ട മന്ത്രി ശ്രീ പ്രസാദിനോട് പ്രിയപ്പെട്ട മന്ത്രി എന്ന സംബോധനയോടെ ജയസൂര്യ കൊടുത്ത മറുപടി -സ്വന്തം അച്ഛൻ കൃഷി ചെയ്ത പൈസക്ക് വേണ്ടി പട്ടിണി കിടന്ന് സമരം ചെയ്യുന്നത് കാണുമ്പോൾ എങ്ങനെയാണ് ഒരു മകൻ അതിലേക്ക് വരുന്നത്? അച്ഛന്റെ അവസ്ഥ തനിക്കും വരണമെന്ന് മക്കൾ ആഗ്രഹിക്കില്ല അതുകൊണ്ടാണ് പുതിയ തലമുറ കൃഷിയിലേക്ക് വരാത്തത്. എജ്ജാതി മറുപടി!! പാർട്ടി തമ്പ്രാക്കന്മാർ വേദിയിൽ ഇരുന്ന് പറയുന്ന ഏത് അന്തം കമ്മിത്തരത്തെയും തലകുലുക്കി റാൻ മൂളി കേട്ടിരിക്കുന്ന സെലിബ്രിറ്റികളെ കണ്ട് ശീലമായ മലയാളികൾക്ക് മുന്നിലാണ് ജയസൂര്യയുടെ ഈ പതിവ് തെറ്റിക്കൽ എന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഞാനൊരു മലയാളി എന്നും മണ്ണിൻ കൂട്ടാളി എങ്ങും അതിരുകളില്ല മതിലുകളില്ലാ സ്നേഹത്തേരാളി മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ പൊന്നിൻ വിളകൾ കൊയ്തെടുത്തൊരു സ്വർഗ്ഗം തീർക്കും ഞാൻ. ഇവിടൊരു സ്വർഗ്ഗം തീർക്കും ഞാൻ” ജയസൂര്യ നായകനായി അഭിനയിച്ച ജിലേബി എന്ന സിനിമയിലെ അതി മനോഹരഗാനമാണിത്. മണ്ണിനെ സ്നേഹിക്കുന്ന ഒരു നാട്ടിൻപ്പുറത്തുകാരൻ യുവാവായി റീൽ ലൈഫിൽ അഭിനയിച്ച ജയസൂര്യ എന്ന നടൻ ഇന്നലെ റിയൽ ലൈഫിൽ ജയസൂര്യ എന്ന പൗരനായി, മണ്ണിനെ സ്നേഹിക്കുന്ന യഥാർത്ഥ മലയാളിയായി പൊന്നിൻ വിളകൾ കൊയ്തെടുക്കുന്ന കർഷകർക്ക് വേണ്ടി സംസാരിച്ചു കയ്യടി നേടി.

ഒരു സെലിബ്രിറ്റി ആയി വെറുതെ വേദിയിൽ വന്ന് സംസാരിക്കുക ആയിരുന്നില്ല അദ്ദേഹം. പ്രവൃത്തിയിൽ ഇല്ലാത്ത കർഷക സ്നേഹം വാചകത്തിൽ മാത്രം ആവോളം ഉരുട്ടിവിടുന്ന പാർട്ടിയുടെ രണ്ട് മന്ത്രി മഹോന്നതന്മാരെ വേദിയിൽ ഇരുത്തി ചങ്കൂറ്റത്തോടെ, ആർജ്ജവത്തോടെ ജയസൂര്യ പറയേണ്ടത് പറഞ്ഞു, പുതിയ തലമുറ കൃഷിയിലേക്ക് വരുന്നില്ല എന്ന് ആകുലപ്പെട്ട മന്ത്രി ശ്രീ പ്രസാദിനോട് പ്രിയപ്പെട്ട മന്ത്രി എന്ന സംബോധനയോടെ ജയസൂര്യ കൊടുത്ത മറുപടി -സ്വന്തം അച്ഛൻ കൃഷി ചെയ്ത പൈസക്ക് വേണ്ടി പട്ടിണി കിടന്ന് സമരം ചെയ്യുന്നത് കാണുമ്പോൾ എങ്ങനെയാണ് ഒരു മകൻ അതിലേക്ക് വരുന്നത്? അച്ഛന്റെ അവസ്ഥ തനിക്കും വരണമെന്ന് മക്കൾ ആഗ്രഹിക്കില്ല അതുകൊണ്ടാണ് പുതിയ തലമുറ കൃഷിയിലേക്ക് വരാത്തത്. എജ്ജാതി മറുപടി!! പാർട്ടി തമ്പ്രാക്കന്മാർ വേദിയിൽ ഇരുന്ന് പറയുന്ന ഏത് അന്തം കമ്മിത്തരത്തെയും തലകുലുക്കി റാൻ മൂളി കേട്ടിരിക്കുന്ന സെലിബ്രിറ്റികളെ കണ്ട് ശീലമായ മലയാളികൾക്ക് മുന്നിലാണ് ജയസൂര്യയുടെ ഈ പതിവ് തെറ്റിക്കൽ!!

ജനാധിപത്യ ബോധം എന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്ത വർഗ്ഗമാണ് കേരളത്തിലെ കമ്മിക്കൂട്ടം. തങ്ങൾക്ക് പാദസേവ ചെയ്യുന്ന അടിമകൾക്ക് പട്ടും വളയും നൽകുകയും വിമർശിക്കുന്നവരെ സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്യുന്ന പ്രാകൃത രീതി ജയസൂര്യക്ക് നേരെയും ഇനി പ്രതീക്ഷിക്കാം. രായാവിൻ്റെ അംഗരക്ഷകർ എറിഞ്ഞു കൊടുക്കുന്ന ” ചോപ്പ് ” എല്ലിൻ കഷണങ്ങളെ ആർത്തിയോടെ കടിച്ചു മുറിച്ച് നന്ദി സൂചകമായി വാലാട്ടി നിന്നാൽ കിട്ടുന്ന അക്കാദമിക് ” പെഡിഗ്രി “യുടെ രുചി പിടിക്കാത്തവരൊക്കെ ഇവർക്ക് വർഗ്ഗശത്രുക്കളാണ്. ശ്രീ ജോയ് മാത്യു ഒക്കെ അങ്ങനെ ഇവരുടെ ലിസ്റ്റിലെ വർഗ്ഗശത്രുവാണല്ലോ.

വളരെ ഡിവിസീവായ ഒരു കാലത്ത് ന്യൂട്രലാകുക എന്നത് നട്ടെല്ല് പണയം വയ്ക്കാത്ത ചിലർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. അത്തരക്കാരാണ് യഥാർത്ഥ സാംസ്കാരിക നായകർ. രായാവിൻ്റെ നയങ്ങളെ വിമർശിച്ച ഹരീഷ് പേരടിയോട് പു ക സ യുടെ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന കല്പന ഇറക്കിയ അടിമതൊമ്മികളാണ് ഇവിടെ സാംസ്കാരിക നായകർ എന്ന പദം അലങ്കരിക്കുന്നത്. സാംസ്കാരിക നായകൾ എന്ന് ഇവരെ വിളിച്ചാൽ യഥാർത്ഥ നായകൾക്ക് പോലും നാണക്കേടാണ്. എങ്കിലും ഇവരുടെ യജമാന ഭക്തിക്ക് മുന്നിൽ യഥാർത്ഥ നായകൾ പോലും തോറ്റ് സുല്ലിടും.അങ്ങനെ യജമാന ഭക്തിക്ക് പേര് കേട്ട സാംസ്‌കാരിക നായകർ അരങ്ങു വാഴുന്ന കലാകേരളത്തിലാണ് ജയസൂര്യ എന്ന നടൻ നട്ടെല്ല് വളയ്ക്കാതെ, ഭയമൊട്ടും ഇല്ലാതെ തന്റെ അഭിപ്രായം പങ്ക് വച്ചിരിക്കുന്നത്.

സാംസ്കാരിക കേരളത്തിൻ്റെ അന്തപ്പുരങ്ങളിൽ ഇടതുപക്ഷത്തിൻ്റെ ചുവപ്പ് മേലങ്കിയണിഞ്ഞു വിധേയനായി നില്ക്കുന്ന കലാകാരന്മാർക്കിടയിൽ ജയസൂര്യയുടെ ശബ്ദം വേറിട്ട്‌ നില്ക്കുന്നു. മിത്ത് വിവാദത്തിൽ സ്വന്തം അഭിപ്രായം തുറന്നുപ്പറഞ്ഞപ്പോൾ മുതൽ സംഘി ചാപ്പ കുത്തി,കാവിക്കുറി അണിയിക്കാൻ റെഡിയായി നിൽക്കുന്ന വെട്ടിക്കിളിക്കൂട്ടങ്ങൾക്ക് പുതിയ ഒന്ന് കൂടി കിട്ടി. ഇനിയങ്ങോട്ട് ചാണകവിളികളുടെ ആർപ്പും ആരവവും ആയിരിക്കും.സാംസ്കാരിക നായകത്വമെന്നാൽ ഒരു പ്രത്യേക പക്ഷത്തോട് മാത്രം ആഭിമുഖ്യം പുലർത്തണമെന്ന് ശഠിയ്ക്കുന്ന ഒരു നാറിയ എക്കോ സിസ്റ്റത്തിനെതിരെ ആര് ശബ്ദം ഉയർത്തിയാലും സംഘി ചാപ്പ കുത്തി ചാണകവിളിയോടെ നിശബ്ദരാക്കുന്ന സ്ഥിരം ടാക്റ്റിക്സ് ഇനിയും എത്ര നാൾ കൊണ്ടുപോകാൻ കഴിയും അന്തംസ്?

എന്തായാലും ജയസൂര്യ പൊട്ടിച്ച വെടി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട്. ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്ത്‌ നെൽകൃഷി നടത്തി ആറന്മുള ബ്രാൻഡ്‌ അരി വീതരണം നടത്തും എന്ന് തള്ളിമറിച്ച ഒരു കപ്പിത്താൻ ഇവിടെ ഉണ്ടായിരുന്നു. കൃഷി തുടങ്ങി, സേഫ്റ്റി ഷൂസ് ഒക്കെ ഇട്ട് വിതയ്ക്കലും കൊയ്യലും ഫോട്ടോഷൂട്ടും ഒക്കെ നടത്തി. ഇപ്പൊ ആറന്മുള ബ്രാൻഡ് സ്വാഹാ!!അവിടുത്തെ കൃഷിയും സ്വാഹാ!!!ഇങ്ങനെ നൂറ് കണക്കിന് തള്ളിമറി ഉദാഹരണങ്ങൾ ഉള്ളിടത്താണ് കൃഷി മന്ത്രിയുടെ പുതു തലമുറ കൃഷി ചെയ്യുന്നില്ലേ എന്നുള്ള പതം പറച്ചിൽ. എന്തായാലും ആ പതം പറച്ചിലിന്റെ നെഞ്ചത്ത് നോക്കി ജയസൂര്യ വെടി പൊട്ടിച്ചു, ഇന്ന് മുതൽ പുതിയ വർഗ്ഗശത്രുവിന്റെ യും കുടുംബത്തിന്റെയും സ്ഥാവര ജംഗമ വസ്തുക്കൾക്ക് മേൽ അളവ് പിടിക്കാൻ ടേപ്പുമായി ഉദ്യോഗസ്ഥർ തിക്കിതിരക്കും. ജയസൂര്യയുടെ മുണ്ടും ജൂബയും മുതൽ ഭാര്യയും മക്കളും ഇടുന്ന ഉടുപ്പിനും ചെരിപ്പിനും വരെ വില ഇടാൻ കടന്നൽക്കൂട്ടം മത്സരിക്കും. ഇവർ പോകുന്ന ടൂറിസ്റ്റ് destination മുതൽ ഭക്ഷണം കഴിക്കുന്ന കൊച്ചിയിലെ തട്ടുക്കടയ്ക്ക് വരെ ചെല്ലും ചെലവും ആര് കൊടുത്തു എങ്ങനെ കൊടുത്തു എന്ന ബോധിപ്പിക്കലുകൾ വേണ്ടി വരും. കണ്ടറിയണം കോശീ, ഇനി എന്ത്‌ സംഭവിക്കുമെന്ന്.

 

 

 

shortlink

Related Articles

Post Your Comments


Back to top button