GeneralLatest NewsMollywoodNEWSWOODs

കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനമ്മമാരെ കാണുന്ന മക്കള്‍ എങ്ങനെ കൃഷിയിലേക്ക് വരും: ജയസൂര്യ

കൃഷിക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം

ഓണക്കാലത്ത് കൃഷിക്കാര്‍ പട്ടിണി സമരം കിടക്കുന്നതും വിഷം കലര്‍ന്ന പച്ചക്കറികള്‍ പരിശോധിക്കാൻ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടി നടൻ ജയസൂര്യ. കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ കൃഷി മന്ത്രി പി. പ്രസാദും വ്യവസായ മന്ത്രി പി. രാജീവും വേദിയിലിരിക്കുമ്പോഴാണ് ജയസൂര്യയുടെ വിമർശനം.

സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ പറഞ്ഞു.

read also: ഇത്തവണത്തേത് അങ്ങനെ പ്രത്യേകതയില്ലാത്ത ഓണമാണ്, ഞങ്ങളുടെ ഓണം ജനുവരിയിലാണ്: സുരേഷ് ഗോപി

ജയസൂര്യയുടെ പ്രസംഗം ഇങ്ങനെ

‘കൃഷിക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. ഒരു സിനിമ പൊട്ടിയാല്‍ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കും എന്ന് പറയാറുണ്ട്. എന്ന് പറഞ്ഞത് പോലെ കൃഷി മന്ത്രി പ്രസാദ് അവര്‍കളുടെ ചെവിയില്‍ കാര്യങ്ങള്‍ എത്താൻ ചിലപ്പോള്‍ ഒരുപാട് വൈകും. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം െകാടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്.

നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാൻ വേണ്ടിയാണ് അവര്‍ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻഅവര്‍ക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയില്‍ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവര്‍ക്ക് ഷര്‍ട്ടില്‍ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും െകാടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം’.

‘നമ്മള്‍ പച്ചക്കറി അധികം കഴിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍, ഇവിടത്തെ സ്ഥിതി വെച്ച്‌ പച്ചക്കറി കഴിക്കാൻ ഇവിടെ എല്ലാവര്‍ക്കും പേടിയാണ്. കാരണം കേരളത്തിന് പുറത്ത് നിന്ന് വിഷമടിച്ച പച്ചക്കറികളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് അരിമില്ലില്‍ പോയ?േപ്പാള്‍ ഞാൻ ഇതുവരെ കാണാത്ത ഒരു ബ്രാൻഡ് കണ്ടു. ഞാൻ ഉടമയോട് ചോദിച്ചപ്പോള്‍ ഇത് ഫസ്റ്റ് ക്വാളിറ്റിയാണ്, കേരളത്തില്‍ വില്‍പന ഇല്ല എന്നാണ് പറഞ്ഞത്. ഇവിടെയുള്ളവര്‍ക്ക് ഇത് കഴിക്കാനുള്ള യോഗ്യത ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ‘ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ല. സെക്കൻഡ്, തേര്‍ഡ് ക്വാളിറ്റി ആണ് വില്‍ക്കുന്നത്. ഇവിടെ എന്തെങ്കിലും കൊടുത്താല്‍ എല്ലാം കടത്തിവിടും’ എന്നായിരുന്നു മറുപടി. ഇവിടെ ക്വാളിറ്റി ചെക്കിങ്ങിനുള്ള അടിസ്ഥാനപരമായ കാര്യമാണ് ഇവിടെ വേണ്ടത്. എങ്കില്‍ നമുക്ക് ഹെല്‍ത്തിയായ ഭക്ഷണം കഴിക്കാം.

‘സര്‍ തെറ്റിദ്ധരിക്കരുത്. ഇത് ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാല്‍ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം. സര്‍, അകത്തിരുന്ന് പറഞ്ഞാല്‍ താങ്കള്‍ കേള്‍ക്കുന്ന ഒരുപാട് പ്രശ്‌നത്തില്‍ ഒരുപ്രശ്‌നമായി ഇത് തോന്നും. ഇത്രയും പേരുടെ മുന്നില്‍ വെച്ച്‌ പറയുമ്പോള്‍ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്’ -ജയസൂര്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button