കൊച്ചി: ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിൻ്റെ ട്രെയിലർ ആഗസ്റ്റ് ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച വൈകിട്ട് ആറുമണിക്ക് പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. എംഎൽഎ ധർമ്മരാജൻ മരണപ്പെട്ട വിവരത്തിലൂടെയാണ് ട്രെയിലറിൻ്റെ തുടക്കം. പിന്നീട് അതിൻ്റെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന അന്വേഷണത്തിൻ്റെ പുരോഗതി പ്രേക്ഷകനെ മുൾമുനയിൽ നിർത്തും വിധത്തിലാണ് എന്നത്, ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണന്ന് വ്യക്തമാക്കുന്നു. മികച്ച പ്രതികരണത്തോടെയാണ് പ്രേക്ഷകർ ഈ ട്രെയിലറിനെ ഏറ്റെടുത്തിരിക്കുന്നത്.
അന്യഭാഷാചിത്രങ്ങളും വലിയ താരപ്പൊലിമ നിറഞ്ഞ ചിത്രങ്ങളും നമ്മുടെ പ്രദർശനശാലകളിൽ നിറഞ്ഞു നിൽക്കുമ്പോൾ, കഥയുടെ പിൻബലത്തിലൂടെ എത്തുന്ന റാണി എന്ന ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. കാമ്പുള്ള ഒരു കഥയുടേയും തിരക്കഥയുടേയും സഹായത്തോടെ എത്തുന്ന ഈ ചിത്രം, ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ പ്രതികാരത്തിൻ്റെ കഥയാണ് പറയുന്നത്.
തമന്നയെ ഭ്രാന്തമായി ഇഷ്ട്ടപ്പെടുന്നു, എന്റെ ഡേറ്റിംങ് നിയമങ്ങൾ മാറ്റിയതും അവൾക്കായാണ്; വിജയ് വർമ്മ
ഉർവ്വശി, ഭാവന, ഹണി റോസ്, അനുമോൾ, മാലാ പാർവ്വതി എന്നീ പ്രമുഖ താരങ്ങൾക്കൊപ്പം ദേശീയ പുരസ്ക്കാര ജേതാവ് ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും അണിനിരക്കുന്നു. സംഗീതം – മേന മേലത്ത്, ഛായാഗ്രഹണം – വിനായക് ഗോപാലൻ, എഡിറ്റിംഗ് – അപ്പു ഭട്ടതിരി, കലാസംവിധാനം – അരുൺ വെഞ്ഞാറമൂട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബു ഗംഗാധരൻ, നിർമ്മാണ നിർവ്വഹണം – ഹരി വെഞ്ഞാറമൂട്,
മാജിക്ക് വെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
Post Your Comments