CinemaLatest News

അല്ലു അർജുന് അവാർഡ് നൽകിയതിൽ ബോളിവുഡ് സംവിധായകന് അതൃപ്തി

മൃതദേഹങ്ങൾ എടുക്കുന്നതായിരുന്നു ആദ്യ ഷോട്ട്

ദേശീയ അവാർഡ് ദാന ചടങ്ങിൽ ഷൂജിത് സിർകാറിന്റെ സർദാർ ഉദ്ദം അഞ്ച് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയത്. വിജയങ്ങളിൽ സംവിധായകൻ തികച്ചും സന്തുഷ്ടനാണെങ്കിലും, ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച വിക്കി കൗശലിന് അവാർഡ് ലഭിക്കാത്തതിലുള്ള തന്റെ അതൃപ്തി സംവിധായകൻ മറച്ച് വക്കുന്നില്ല. പുഷ്പ: ദ റൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.

വിക്കി നിസ്സംശയമായും മികച്ച നടനുള്ള അവാർഡിന് അർഹനായിരുന്നു. സർദാർ ഉദം ആയി അദ്ദേഹം രൂപാന്തരപ്പെട്ട രീതി പ്രശംസനീയമാണ്. ജാലിയൻ വാലാബാഗ് സീക്വൻസിലാണ് ഞങ്ങൾ തുടങ്ങിയത്. മൃതദേഹങ്ങൾ എടുക്കുന്നതായിരുന്നു ആദ്യ ഷോട്ട്. ആ പേടിസ്വപ്നത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു സെറ്റ്. ശേഷം വിക്കിക്ക് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല അത്രയും കഥാപാത്രമായി ജീവിക്കുകയായിരുന്നു വിക്കി, മികച്ച നടനുള്ള അവാർഡിന് വിക്കി തികച്ചും അർ​ഹനാണ്, അതിൽ സംശയമില്ലെന്നും സംവിധായകൻ.

ദേശീയ ചലച്ചിത്ര അവാർഡ് നേടുന്ന ആദ്യത്തെ തെലുങ്ക് നടനായി അല്ലു അർജുൻ അടുത്തിടെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. വിക്കിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നെങ്കിൽ എന്ന് സംവിധായകൻ ആഗ്രഹിച്ചപ്പോൾ, മികച്ച നടനുള്ള അവാർഡ് നഷ്‌ടപ്പെട്ടതിൽ അനുപം ഖേറും നിരാശ പ്രകടിപ്പിച്ചു. താൻ ആ​ഗ്രഹിച്ചിരുന്നുവെന്നും ഇത്തവണ അവാർഡ് ലഭിക്കുമെന്ന് ഉറപ്പായും കരുതിയിരുന്നതായും അനുപം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button