
കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ പ്രമുഖ എഡിറ്റർ ഹരിഹര പുത്രൻ അന്തരിച്ചത്. ഹരിഹര പുത്രൻ അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്രമേഖലയിൽ സജീവമായിരുന്നു. “പഞ്ചാബി ഹൗസ്”, “മായാവി”, “പാണ്ടിപട, “സുഖമോ ദേവി” തുടങ്ങിയ നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ എഡിറ്റർ കൂടിയായിരുന്നു ഹരിഹര പുത്രൻ.
മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ കെ.പി ഹരിഹരപുത്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം കാലമായി മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന ഹരിഹര പുത്രൻ, ഒട്ടേറെ ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്, ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു, ആദരാഞ്ജലികൾ. എന്നാണ് മന്ത്രി സജി ചെറിയാൻ കുറിച്ചത്.
മന്ത്രി സജി ചെറിയാൻ പങ്കുവച്ച കുറിപ്പ് വായിക്കാം
മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ കെ.പി ഹരിഹരപുത്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം കാലമായി മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം ഒട്ടേറെ ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു, ആദരാഞ്ജലികൾ.
Post Your Comments