CinemaLatest News

ഞങ്ങളുടെ ഉയിരും ഉലകവും കുറച്ചു നേരത്തെ ഓണാഘോഷം തുടങ്ങി; ആശംസകളുമായി വിഘ്നേഷ് ശിവൻ

ഞങ്ങളുടെ ഉയിരിനും ഉലകത്തിനുമൊപ്പം ആദ്യത്തെ ഓണം

വിഘ്നേഷ് ശിവനും നയൻതാരയും തമിഴ് സിനിമാലോകത്തെ ക്യൂട്ട് ദമ്പതിമാരാണ്. തന്റെയും ഭാര്യ നയൻതാരയുടെയും മക്കളായ ഉയിർ, ഉലകം എന്നിവർക്കൊപ്പമുള്ള ആദ്യ ഓണാഘോഷത്തിന്റെ മനോഹര ചിത്രങ്ങളുമായി വിഘ്നേഷ് ശിവൻ എത്തിയിരിക്കുകയാണ്.

നയൻതാരയ്ക്ക് വേണ്ടി ഒരു റൊമാന്റിക് കുറിപ്പും വിഘ്നേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞു മുണ്ടും ഉടുത്ത് തങ്ങളുടെ ആദ്യ ഓണം ആഘോഷിക്കുന്ന ഇരട്ട കുഞ്ഞുങ്ങളെയാണ് ചിത്രത്തിൽ കാണുന്നത്. വെള്ള ഷർട്ടു ധരിച്ച് വിഘ്നേഷും വെള്ള സൽവാറിൽ അതി സുന്ദരിയായ നയൻതാരയെയുമാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ജവാൻ’ എന്ന ചിത്രത്തിന്റെ റിലീസിനായി നയൻതാരയുടെ ആരാധകർ ഇപ്പോൾ കാത്തിരിക്കുകയാണ്.

വാടക ​ഗർഭധാരണത്തിലൂടെയാണ് ഉയിരിനെയും ഉലകത്തിനെയും ദമ്പതിമാർക്ക് ലഭിച്ചത്. പ്രസവത്തിനെക്കുറിച്ചും വാടക ​ഗർഭധാരണത്തിനെക്കുറിച്ചും ഏറെ പഴികേട്ട താരം കൂടിയാണ് നയൻതാര. എന്നാൽ ആരോ​ഗ്യസംബന്ധമായ കാരണങ്ങളെ ഓർത്താണ് വാടക ​ഗർഭധാരണത്തിലേക്ക് കടന്നതെന്ന് നടി പിന്നീട് വിശദമാക്കിയിരുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനുമൊപ്പം ആദ്യത്തെ ഓണം, ഇവിടെ ഉത്സവം നേരത്തെ ആരംഭിക്കുന്നു! എല്ലാവർക്കും മുൻകൂട്ടി നല്ലൊരു ഓണം ആശംസിക്കുന്നുവെന്നും വിഘ്നേശ് കുറിച്ചു.

 

 

 

shortlink

Related Articles

Post Your Comments


Back to top button