സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അക്കാദമി ചെയര്‍മാന്റെ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും ഒരക്ഷരം മിണ്ടാതെ വായില്‍ ചുറ്റിക കേറ്റിയിരുന്ന ഇടത് ബുദ്ധിജീവി സിനിമക്കാരെല്ലാം കേന്ദ്ര സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ക്ക് കാവി നിറമാണെന്ന് വിമര്‍ശിക്കുന്നതിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി.
READ ALSO: കല്യാണി പ്രിയദർശന്റെ കളർഫുൾ ഫാമിലി എന്റെർറ്റൈനെർ ‘ശേഷം മൈക്കിൽ ഫാത്തിമ’: ടീസർ റിലീസായി
ഹരീഷ് പേരടി പങ്കുവെച്ച ഫേസ്ബുക്ക് കുറുപ്പ്:
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ നേരിട്ടുള്ള ഇടപെടലുകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ നടന്നിട്ടുണ്ട് എന്ന് ജൂറിയിലെ അംഗങ്ങള്‍ പറയുന്ന ശബ്ദരേഖങ്ങള് കേട്ടവരാണ് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യരെല്ലാം …അന്ന് ഒരക്ഷരം മിണ്ടാതെ വായില്‍ ചുറ്റിക കേറ്റിയിരുന്ന ഇടത് ബുദ്ധിജീവി സിനിമക്കാരെല്ലാം കേന്ദ്ര സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ക്ക് കാവി നിറമാണെന്ന് പറയുന്നു…ആയിരിക്കാം…അല്ലായിരിക്കാം… ഊഹങ്ങള്‍ മാത്രം…പക്ഷെ ഇവിടെ ഊഹങ്ങള്‍ അല്ല..സാമാന്യ ജനത്തിന് മനസ്സിലാവുന്ന തെളിവുകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഉണ്ടായിട്ടും ഒരു ഉള്ളുപ്പുമില്ലാതെ ഇത്തരം വൃത്തികേടുകളോട് മൗനം മാത്രം ശീലിച്ച ഈ കപട ഇടതു ബുദ്ധിജീവികളല്ലെ തീവ്രമായ യഥാര്‍ത്ഥ സാംസ്കാരിക ഫാസിസ്റ്റുകള്‍ ?..മലയാളമേ..സാംസ്കാരിക കേരളത്തിലെ വ്യാജ ഇടതുചളികള്‍ ധാരാളം കഴുകി കളയാനുണ്ട്..
Post Your Comments