CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘നിങ്ങളുടെ സ്‌നേഹമാണ് ഞാന്‍ വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയര്‍ത്തിയത്’: ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നടന്റെ ഏറ്റവും പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ തിയറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോൾ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് വൈകാരികമായ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ദുല്‍ഖര്‍. സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്നു എന്നും താന്‍ വീണു പോകുമ്പേഴെല്ലാം പ്രേക്ഷകര്‍ താങ്ങായി നിന്നതുകൊണ്ടാണ് താനിവിടെ എത്തിയതെന്നും ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

‘സ്‌നേഹം! എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ സ്‌നേഹം എനിക്ക് എല്ലായ്‌പ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരും ആണ്. നിങ്ങളുടെ സ്‌നേഹമാണ് ഞാന്‍ വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയര്‍ത്തിയത്. അതെന്നെ കഠിനമായി പരിശ്രമിക്കുന്നത് തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എന്നെ ആവേശഭരിതനാക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്.

‘ഓപ്പൻഹൈമറിനേക്കാൾ ഇഷ്ടപ്പെട്ടു’: റോക്കട്രിയെ പ്രശംസിച്ച് എആർ റഹ്മാൻ

ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു’.

shortlink

Related Articles

Post Your Comments


Back to top button