CinemaLatest News

കശ്മീർ ഫയൽസ്, തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാർഡിന്റെ വില കളയരുത്: സ്റ്റാലിൻ

കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ചിത്രം സൂപ്പർ ഹിറ്റായി മാറി

വിലകുറഞ്ഞ രാഷ്ട്രീയത്തിന് ദേശീയ അവാർഡുകളുടെ അന്തസ്സിനെ നശിപ്പിക്കരുതെന്ന് രൂക്ഷമായി പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി. ‌‌‌

ദ് കശ്മീർ ഫയൽസിന് ദേശീയ അവാർഡ് കിട്ടിയ വിഷയത്തിലാണ് സ്റ്റാലിൻ ഇത്തരമൊരു പ്രതികരണം നടത്തിയത്. മികച്ച ദേശീയോദ്​ഗ്രഥന ചിത്രത്തിനുള്ള അവാർഡാണ് ദ് കശ്മീർ ഫയൽസിന് ലഭിച്ചത്. എന്നാൽ ഇത്തരം ചിത്രങ്ങൾക്ക് അവാർഡ് നൽകി ദേശീയ അവാർഡിന് ഒരു വിലയുണ്ട്, അത് ഇല്ലാതാക്കരുതെന്നാണ് സ്റ്റാലിൻ പറയുന്നത്. ദ് കശ്മീർ ഫയൽസിന് അവാർഡ് നൽകിയത് എന്നെ അത്ഭുതപ്പെടുത്തി, ഒരിക്കലും ഇത്തരം ഒരു ചിത്രത്തിന് അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല.

സിനിമാ – സാഹിത്യ പുരസ്കാരങ്ങളിൽ രാഷ്ട്രീയ  ചേരിതിരിവ്  ഉണ്ടാകരുത്. അതിൽ രാഷ്ട്രീയം ഇല്ലാത്തതാണ് നല്ലത്, അവാർഡുകൾ സുതാര്യമായിരിക്കണം എന്നാണ് സ്റ്റാലിൻ പറയുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.  റിലീസായ സമയത്ത് ഒട്ടേറെ വിവാദങ്ങളിലും ചിത്രം പെട്ടിരുന്നു. പലായനത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത് വൻ വിജയമാക്കി തീർത്തിരുന്നു. മാർച്ച് 11 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

കശ്മീർ ഫയൽസിന് അവാർഡ് നൽകിയത് തരം താണ പ്രവൃത്തിയെന്ന് പറഞ്ഞത് വൻ പ്രതിഷേധങ്ങൾക്കിടയാക്കി മാറ്റിയിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button