CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഡീഗ്രേഡിങ്ങിനെ മറികടന്ന് ഫാമിലി എന്റെർറ്റൈനെർ ‘കിംഗ് ഓഫ് കൊത്ത’: ഇത് കുടുംബ പ്രേക്ഷകർ നൽകിയ വിജയം

കൊച്ചി: റിലീസിന്റെ രണ്ടാം ദിവസവും ഹൗസ് ഫുൾ ഷോകളുമായി കിംഗ് ഓഫ് കൊത്ത കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയാണ്. എറണാകുളത്തെ മൾട്ടിപ്ലെക്സിൽ നിന്ന് മാത്രം ആദ്യ ദിനം മുപ്പത്തി രണ്ടു ലക്ഷം നേടിയ ഫാമിലി എന്റെർറ്റൈനെർ, നേരത്തെ കബാലി നേടിയ 30.21 ലക്ഷത്തിന്റെ കളക്ഷൻ റെക്കോർഡും ഭേദിച്ച് മുന്നേറുകയാണ്.

രാജുവിനെയും കൊത്ത ഗ്രാമത്തെയും ഏറ്റെടുത്ത പ്രേക്ഷകർ സിനിമക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കാര്യമാക്കുന്നില്ല എന്നുള്ളത് വ്യക്തമാക്കുന്നതാണ് കേരളമെമ്പാടുമുള്ള ഹൌസ് ഫുൾ ഷോകളും അഡിഷണൽ ഹൗസ് ഫുൾ ഷോകളും. ഇന്നലെ പാതിരാത്രിയും നിരവധി അഡിഷണൽ ഷോകളുമായി മുന്നേറിയ ചിത്രം ആറു കോടിയിൽപ്പരം രൂപ ആദ്യ ദിനം നേടി എന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

പരാജയപ്പെടാതിരിക്കുന്നതിലല്ല, അതിൽ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വം: മോഹന്‍ലാല്‍

രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത എന്ന ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട രണ്ടു ഗെറ്റപ്പുകളിൽ എത്തുന്ന ദുൽഖർ സൽമാന്റെ രാജു എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞു. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ : ശ്യാം ശശിധരൻ, കൊറിയോഗ്രാഫി : ഷെറീഫ്, വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് : റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം : പ്രവീൺ വർമ്മ, സ്റ്റിൽ : ഷുഹൈബ് എസ്ബികെ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പിആർഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button