ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടൻ ഇന്ദ്രൻസ്. ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പരാമർശം. സംസ്ഥാന അവാർഡ് കിട്ടാത്തതിൽ സങ്കടമുണ്ടെന്ന് ഓർമിപ്പിച്ചപ്പോൾ, ‘നമ്മൾ സാധാരണക്കാരനല്ലേ, കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ സങ്കടം’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
കൂടാതെ ലഭിച്ച പ്രത്യേക പരാമർശം കൂടുതൽ ഉത്തരവാദിത്തബോധം നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഉത്തരവാദിത്തം നേരത്തെ തന്നെയുണ്ട്’ എന്നായിരുന്നു മറുപടി. മികച്ച മലയാള ചിത്രമായി ‘ഹോം’ തിരഞ്ഞെടുക്കപ്പെട്ടു, മികച്ച പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. റോജിൻ തോമസാണ് ചിത്രത്തിന്റെ സംവിധായകൻ. നവാഗത സംവിധായകനുള്ള പുരസ്കാരം മേപ്പടിയാൻ സംവിധാനം ചെയ്ത വിഷ്ണു മോഹൻ ഏറ്റുവാങ്ങി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നായാട്ടിന് തിരക്കഥയെഴുതിയ ഷാഹി കബീറിനാണ് ലഭിച്ചത്.
അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ മികച്ച ആനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയതും ഹോം എന്ന ചിത്രമാണ്. പുഷ്പയിലെ അഭിനയത്തിന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് തെലുങ്ക് സൂപ്പർ താരം അല്ലു അർജുനാണ്. ഗംഗുഭായിയിലെ അഭിനയത്തിന് ആലിയ ഭട്ടും, കൃതി സനോണുമാണ് ( മിമി). മികച്ച ഗായകൻ കാലഭൈരവനാണ്.
Post Your Comments