മലയാള സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതിനെക്കുറിച്ച് നടി സനുഷ. മലയാളത്തിൽ നിന്ന് മനഃപൂർവം ഇടവേള എടുത്തെന്നും നല്ല കഥാപാത്രങ്ങൾക്കായി കുറച്ചുകാലം കാത്തിരിക്കാമെന്നു തോന്നിയെന്നുമാണ് സനുഷ പറഞ്ഞത്.
എന്നാൽ ഇക്കാലമത്രയും മലയാള സിനിമയെ മിസ് ചെയ്തുവെന്നും താരം പറഞ്ഞു. മലയാള സിനിമയിൽ നിന്ന് ഒരു ഇടവേള മാത്രമാണ് എടുത്തത്. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ സജീവമായിരുന്നു. മലയാളത്തിൽ നിന്ന് ബോധപൂർവമായ ഇടവേള എടുത്തു. നല്ല കഥാപാത്രങ്ങൾക്കായി കുറച്ചുകാലം കാത്തിരിക്കാം എന്ന് തോന്നി. മലയാളം വല്ലാതെ മിസ്സ് ചെയ്ത കാലം കൂടിയായിരുന്നു ഇത്. മലയാളത്തിൽ ഇപ്പോൾ മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ രണ്ടെണ്ണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്,’ സനുഷ വ്യക്തമാക്കി.
താൻ ജലധാര പമ്പ്സെറ്റ് എന്ന സിനിമ തിരഞ്ഞെടുത്തത് കഥയും കഥാപാത്രങ്ങളും മാത്രമല്ല. ഈ സിനിമ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും ആ ടീമാണ്. ചിത്രത്തിൽ ഉർവശി ചേച്ചിയുടെ മകളുടെ വേഷമാണ് ഞാൻ ചെയ്യുന്നത്. എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ചിപ്പി. ഉർവശി ചേച്ചിയുടെ കൂടെ അഭിനയിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അവരുടെ അഭിനയം കണ്ട് ഞാൻ പലതവണ അത്ഭുതപ്പെട്ടിട്ടുണ്ട്. ഉർവശി ചേച്ചിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും സനൂഷ. സാനു കെ ചന്ദ്രൻ, ആശിഷ് ചിന്നപ്പ, പ്രിജിൻ എംപി എന്നിവർ ചേർന്ന് തിരക്കഥ എഴുതി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്ത ചിത്രമാണ് ജലധര പമ്പ് സെറ്റ്. സനുഷയെ കൂടാതെ ഇന്ദ്രൻസ്, ടി.ജി. രവി, ജോണി ആന്റണി, വിജയരാഘവൻ, സജിൻ ചെറുകയിൽ, നിഷ സാരംഗ്, അൽത്താഫ് സലിം, വിഷ്ണു ഗോവിന്ദൻ, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments