CinemaLatest News

ഭർത്താവ് രൺബീർ രാമനാകുന്ന ചിത്രത്തിൽ സീതയാകാനില്ലെന്ന് ആലിയഭട്ട്; പകരമെത്തുന്നത് മറ്റൊരു യുവനടി

യാഷിനെയാണ് രാവണനായി മനസിൽ കണ്ടിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്

ഭർത്താവും ബോളിവുഡ് നടനുമായ രൺബീർ കപൂർ ഭഗവാൻ രാമനായി അഭിനയിക്കുന്ന പ്രോജക്റ്റിൽ നിന്ന് ആലിയ പിന്മാറിയതായി വാർത്തകൾ. സീതയാകാനില്ലെന്നാണ് താരം വ്യക്തമാക്കിയത്.

ആലിയ “സീതാദേവിയുടെ വേഷത്തിലെത്തുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. രാമായണം പോലെയുള്ള ഒരു പ്രോജക്റ്റിന് വളരെയധികം തയ്യാറെടുപ്പുകൾ ആവശ്യമാണ്, കൂടാതെ പ്രീ-പ്രൊഡക്ഷൻ ജോലി എന്നിങ്ങനെ ഒരുപാട് സമയം ആവശ്യമായി വരുന്നതിനാലാണ് പിൻമാറുന്നതെന്നാണ് റിപ്പോർട്ടുകൾ. രൺബീർ കപൂറിനെ നായകനായി തീരുമാനിച്ചിരിക്കെ, സംവിധായകൻ നിതേഷ് തിവാരിയും ചിത്രത്തിന്റെ നിർമ്മാതാക്കളും മറ്റ് പ്രധാന കഥാപാത്രങ്ങളിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുകയാണ് ഇപ്പോൾ.

കന്നഡ താരം യാഷിനെയാണ് ഇപ്പോൾ രാവണനായി മനസിൽ കണ്ടിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. യാഷ് ചിത്രത്തിൽ നിന്ന് പിന്മാറിയതായി നേരത്തെ പ്രചരിച്ചിരുന്നു, എന്നാൽ ആ കിംവദന്തികൾ തെറ്റാണെന്നും യാഷ് ഇപ്പോഴും ഈ സിനിമയുടെ ഭാമാണെന്നും ഔദ്യോ​ഗിക വിശദീകരണങ്ങൾ യാതൊന്നും നൽകിയിട്ടില്ലെന്നുമാണ് വിവരം. നേരത്തെ, രൺബീറിന്റെ ചിത്രത്തിലെ കാസ്റ്റിംഗിനെക്കുറിച്ച് നടി കങ്കണ റണാവത്തു രൂക്ഷമായി പ്രതികരിച്ചിരുന്നു. രാമനായി അഭിനയിക്കാൻ രൺബീറിന് യോ​​ഗ്യതയില്ലെന്നാണ് താരം അന്ന് പറഞ്ഞത്. ആലിയക്ക് പകരം സായ് പല്ലവി സീതയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button