ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയമായതോടെ അഭിമാനമുണ്ടെന്ന് നടൻ പ്രകാശ് രാജ്. ചരിത്രം രേഖപ്പെടുത്തിയതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയെ (ഐഎസ്ആർഒ) പ്രകാശ് രാജ് വാനോളം പ്രശംസിച്ചു.
ഇന്ത്യയ്ക്കും മനുഷ്യരാശിക്കും അഭിമാന നിമിഷം , ഇത് സാധ്യമാക്കാൻ സംഭാവന നൽകിയ എല്ലാവർക്കും നന്ദി .. ഈ വിജയം സാധ്യമാക്കിയ എല്ലാ ശാസത്രഞ്ജൻമാർക്കും നന്ദി. ചാന്ദ്ര ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ചായ വിൽപനക്കാരന്റെ കാർട്ടൂണാണ് താരം പങ്കുവച്ച് വിവാദത്തിലായത്. ചന്ദ്രനിൽ നിന്ന് വരുന്ന ആദ്യ ചിത്രം എന്ന തലക്കെട്ടോടെയാണ് ആദ്യം അപകീർത്തികരമായ ചിത്രങ്ങൾ പ്രകാശ് രാജ് പങ്കുവച്ചത്. വൻ വിവാദമാണ് ഇതേ തുടർന്ന് ഉണ്ടായത്.
ഇന്ത്യയുടെ അഭിമാന പദ്ധതികളിലൊന്നായ ചാന്ദ്രയാനിനെ അവഹേളിച്ച നടനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാൻ, രജനീകാന്ത്, എസ്എസ് രാജമൗലി, ചിരഞ്ജീവി, മോഹൻലാൽ, ഹൃത്വിക് റോഷൻ തുടങ്ങി നിരവധി സിനിമാ രംഗത്തെ പ്രമുഖർ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയം ആഘോഷിച്ചിരുന്നു. പതിവായി ഇന്ത്യാ വിരുദ്ധ വാർത്തകളും പ്രധാനമന്ത്രിക്കെതിരായ പരിഹാസ കുറിപ്പുമെല്ലാം പോസ്റ്റ് ചെയ്യുന്ന വ്യക്തി കൂടിയാണ് പ്രകാശ് രാജ്.
Post Your Comments