ജയ് ഭീം സിനിമയിൽ കുറവർ സമുദായത്തെ അപകീർത്തിപ്പെടുത്തിയതിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പ്രതികരണം അറിയിക്കാൻ ജയ് ഭീം സിനിമയുടെ നിർമ്മാതാവും നടനുമായ സൂര്യയോടും സംവിധായകൻ ടി ജെ ജ്ഞാനവേലിനോടും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.
കുറവൻ പീപ്പിൾസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ മുരുകേശൻ തന്റെ സമുദായത്തെ അപകീർത്തിപ്പെടുത്തിയതിന് സൂര്യയ്ക്കും ടിജെ ജ്ഞാനവേലിനുമെതിരെ ക്രിമിനൽ നടപടിയെടുക്കാൻ മദ്രാസ് ഹൈക്കോടതിയെ (എംഎച്ച്സി) സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ജഡ്ജി, നടൻ സൂര്യയോടും സംവിധായകൻ ടിജെ ജ്ഞാനവേലിനോടും മറുപടി നൽകാൻ നിർദേശിക്കുകയും കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം മാറ്റിവക്കുകയുമായിരുന്നു.
സെൻട്രൽ ക്രൈംബ്രാഞ്ചിൽ സൂര്യയ്ക്കും ജ്ഞാനവേലിനുമെതിരെ മുരുഗേശൻ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി എഗ്മൂർ കോടതി തള്ളി. ഇത് ചോദ്യം ചെയ്ത് മുരുകേശൻ എംഎച്ച്സിയിൽ നടപടി ആവശ്യപ്പെട്ട് ഹർജി വീണ്ടും നൽകി. അദ്ദേഹത്തിന്റെ അപേക്ഷ MHC സ്വീകരിക്കുകയായിരുന്നു. ജയ് ഭീം സിനിമയിൽ കുറവർ സമുദായത്തെ അപകീർത്തിപ്പെടുത്തിപ്പെടുത്തുന്ന നിരവധി കാര്യങ്ങളുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
Post Your Comments