സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ബംഗാളി നടിയായ സ്വസ്തിക മുഖര്‍ജി. ഇൻസ്റ്റഗ്രാമില്‍ ടവലുടുത്തു നില്ക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന്റെ പേരിൽ താരത്തിന് നേരെ വിമർശനവുമായി സദാചാരക്കാർ എത്തിയിരുന്നു. തന്റെ പ്രായത്തിനൊപ്പം ശരീരത്തിനുള്ള മാറ്റങ്ങള്‍, സ്തനത്തിന്റെ വലിപ്പം, ശരീരത്തിലെ സ്ട്രെച്ച് മാര്‍ക്കുകള്‍ അടക്കം എടുത്തു പറയുന്ന കുറിപ്പിനൊപ്പമായിരുന്നു താരം ചിത്രം പങ്കുവച്ചത്. എന്നാൽ ചിത്രം മാത്രം നോക്കിയായിരുന്നു വിമർശനം.
read also: ഓണം ട്രാൻസ്ജെൻഡേഴ്സിനൊപ്പം പരിപാടി: കാൽതൊട്ട് അനുഗ്രഹം തേടി; ഹൃദയം കവർന്ന് സുരേഷ് ഗോപി
ദീര്‍ഘനേരം ബ്രാ ധരിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന സട്രെച്ച് മാര്ക്കുകകളും ശരീരത്തിലെ പാടുകളും ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ് സദാചാരമുയര്ത്തിക്കാട്ടി പലരും വിമര്‍ശിക്കാൻ തുടങ്ങിയതോടെ മറുപടിയുമായി സ്വസ്തിക രംഗത്തെത്തി.
ജീവിത കാലം മുഴുവൻ താൻ സദാചാര പൊലീസിംഗ് നടത്തുന്ന തരക്കാരെ നേരിടുകയാണെന്നും അതിനാല്‍ ഇക്കാര്യം പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും നടി പ്രതികരിച്ചു. തന്റെ ഫോട്ടോകള്‍ക്കെതിരെ സദാചാര പൊലീസിംഗ് നടത്തുന്നവര്‍ കൂടെയുള്ള കുറിപ്പ് വായിച്ചിട്ടില്ല വിമര്‍ശിക്കുന്നതെന്നും താരം കുറ്റപ്പെടുത്തി. വാക്കുകളാല്‍ ബലാത്സംഗം ചെയ്യുന്ന തരത്തിലുള്ള കമന്റുകളായിരുന്നു ഭൂരിഭാഗവുമെന്നും സ്വസ്തിക പറഞ്ഞു.
Post Your Comments