മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷനും നിലാ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ട്രാൻസ്ജെൻഡേഴ്സ് ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി.
ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ നടൻ സുരേഷ് ഗോപി ട്രാൻസ്ജെൻഡേഴ്സിന്റെ മുന്നിൽ തലകുനിച്ച് അനുഗ്രഹം തേടി. താനൊരു ഇമോഷ്ണൽ ബീസ്റ്റാണെന്നും ട്രോളന്മാർക്ക് വേണ്ടി മാത്രമാണ് താൻ ഇത് പറയുന്നതെന്നും നടൻ സുരേഷ് ഗോപി പ്രത്യേകം പറയുന്നുണ്ട്. ഇത് പറയുമ്പോൾ അറിയാം ചില ഭാഗങ്ങൾ പുറത്തെടുത്ത് എന്നെ നന്നായി പലരും ഇനി ട്രോളും. എന്നാൽ ട്രോളർമാരെയും ട്രോളപ്പെടുന്നവരെയും ജനങ്ങൾ കൃത്യമായി തന്നെ വിലയിരുത്തും. വേട്ടയാടപ്പെടുമെന്ന നിലവിളി കേൾക്കും, വേട്ടക്കാരെയും വേട്ടയാടപ്പെടുന്നവരെയും കാണുന്നവർക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷമാണ് താൻ ദേഷ്യക്കാരനായതെന്നും താരം, ട്രാൻസ്ജെൻഡേഴ്സിന്റെ മുന്നിൽ വണങ്ങി അനുഗ്രഹം തേടുകയും ചെയ്തു. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, കൗൺസിലർ പൂർണിമ സുരേഷ്, പി.ആർ. ശിവശങ്കരൻ, ദേവൂട്ടി ഷാജി, സംവിധായകൻ വിഷ്ണുമോഹൻ തുടങ്ങിയവർ സംസാരിച്ചു. കവി വിജയരാജമല്ലിക, ഡോ.വി.എസ്. പ്രിയയടക്കം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ട്രാൻസ് ജനതയെ ആദരിച്ച് സുരേഷ് ഗോപി ഫലകങ്ങളും ഓണപ്പുടവയും കൈമാറി. വിദ്യാർഥിനി അഭിരാമിയ്ക്ക് തുടർ പഠനത്തിനുള്ള മുഴുവൻ ചിലവും വഹിക്കാമെന്ന് ഉറപ്പ് നൽകി.
Post Your Comments