ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമർശം വലിയ വിവാദമായിരുന്നു. എന്നാൽ നിലവില്‍ നടക്കുന്ന മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ എന്ന തന്റെ ചിത്രത്തിന് ബന്ധമില്ലെന്ന് സംവിധായകൻ രഞ്ജിത് ശങ്കര്‍.
വിവാദങ്ങൾക്ക് ഒരുമാസം മുൻപ് തന്നെ ചിത്രത്തിന്റെ പേര് തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും സംവിധായകൻ പറഞ്ഞു. കേരള ഫിലിം ചേമ്പറില്‍ ‘ജയ് ഗണേഷ്’ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ തെളിവും രഞ്ജിത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ജൂൺ 19 നാണു പേര് കേരള ഫിലിം ചേമ്പറില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗണപതി ഭഗവാനായി ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ എത്തുന്നത്. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെ ഉണ്ണി തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.
ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനർ ആന്റണി സ്റ്റീഫൻസ് ക്രോം ആശുപത്രിയിലാണെന്നും 22 നു പോസ്റ്റർ റിലീസ് ചെയ്യുന്നതിനായി ആശുപത്രി കിടക്കയിൽ കിടന്നു തയ്യാറാക്കിയതാണെന്നും രഞ്ജിത് പറഞ്ഞു.
Post Your Comments