ഗണപതി മിത്ത് ആണെന്ന പരാമര്ശവിവാദം അവസാനിച്ചിട്ടില്ല. അതിനിടെ ‘ജയ് ഗണേഷ്’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് നടൻ ഉണ്ണി മുകുന്ദന്. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്.
ഒറ്റപ്പാലത്തെ ഗണേശോത്സവത്തിന്റെ വേദിയിലാണ് ഉണ്ണി മുകുന്ദന്റെ പ്രഖ്യാപനം. ഉണ്ണി മുകുന്ദന് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
read also: സുജിത കൊലപാതകം: ടൈലർ മണിയെപ്പോലെ തുവ്വൂർ വിഷ്ണുവും, സാമ്യം കണ്ടെത്തി സോഷ്യൽ മീഡിയയും ജനങ്ങളും
വിനായകചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ ചേര്‍ന്ന സാംസ്കാരികസമ്മേളനത്തിൽ ഇന്ന് ഗണപതി മിത്താണെന്നു പറയുന്നവര്‍ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്നു പറയുമെന്ന് ഉണ്ണി മുകുന്ദന് അഭിപ്രായപ്പെട്ടിരുന്നു. വിഘ്നങ്ങള്‍ അകറ്റാനായി എന്നും പ്രാര്‍ഥിക്കുന്ന മഹാഗണപതി മിത്താണെന്നു പറഞ്ഞാല്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. നമ്മള് വിശ്വസിക്കുന്ന ദൈവം ഇല്ല, മിത്താണെന്നു പറയുമ്ബോള്‍ ആരും ഒരു വിഷമവും കാട്ടുന്നില്ല. കേരളത്തില്‍ ഹിന്ദു വിശ്വാസികള്‍ പേടിയുള്ളവരും നട്ടെല്ലില്ലാത്തവരുമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments