വിജയ് ദേവരകൊണ്ട പുറത്തിറങ്ങാനിരിക്കുന്ന തന്റെ റൊമാൻസ് ഡ്രാമയായ ഖുഷിയുടെ പ്രമോഷൻ തിരക്കുകളിലാണ്. ശിവ നിർവാണ സംവിധാനം ചെയ്ത ചിത്രത്തിൽ സാമന്ത റൂത്ത് പ്രഭുവാണ് നായിക, സെപ്തംബർ 1 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
പ്രൊമോഷണൽ പരിപാടിക്കിടെ, ബോക്സ് ഓഫീസിലെ ചിരഞ്ജീവിയുടെയും രജനികാന്തിന്റെയും പ്രകടനത്തെക്കുറിച്ച് വിജയ് തുറന്നുപറയുകയായിരുന്നു. നോക്കൂ, അവരെല്ലാം ഹിറ്റുകൾക്കും ഫ്ലോപ്പുകൾക്കും അപ്പുറത്തുള്ള സൂപ്പർസ്റ്റാറുകളാണ്. രജനികാന്ത് സാറിന് 6 ഫ്ലോപ്പുകൾ ബാക്ക് ടു ബാക്ക് ഉണ്ടാകാം പക്ഷെ നിസാരമായി വന്ന് 500 കോടി അടിക്കുന്ന അടിപൊളി ജയിലർ പോലുള്ള ചിത്രവുമായി വന്ന് നമ്മളെ ഞെട്ടിക്കും.
ചിരഞ്ജീവി സാർ തെലുങ്ക് ഇൻഡസ്ട്രിയെ മാറ്റിമറിച്ചു, ചിരഞ്ജീവി സാറിന് 6-7 ഫ്ലോപ്പുകൾ ഉണ്ടായേക്കാം, എന്നാലും സംസ്കൃതി പോലൊരു ചിത്രം കിട്ടിയാൽ അദ്ദേഹവും അതി ശക്തമായി മടങ്ങിവരും. അവരൊക്കെ ഹിറ്റുകൾക്കും ഫ്ളോപ്പുകൾക്കും അപ്പുറമുള്ള സൂപ്പർ താരങ്ങളാണ്. ഏതെങ്കിലും ഒരു ചിത്രം ഫ്ളോപ്പായാൽ ഇല്ലാതാകുന്ന സ്റ്റാർഡമല്ല അവരുടേതെന്നും വിജയ് വ്യക്തമാക്കി. ചിരു സാർ വന്നപ്പോൾ മുതൽ ഒരുപാട്പേരെ അഭിനയം, നൃത്തം, പെർഫോമൻസ് എന്നിങ്ങനെ ആയിരക്കണക്കിന് ആളുകളെ കലയിലേക്ക് വരാനും സിനിമയിൽ അഭിനയിക്കാനും പ്രേരിപ്പിച്ചു.രജനി സാർ (ജയിലർ) ചിരു സാർ, ഇവരെല്ലാം ഈ പ്രായത്തിലും ഇത്രയും വലിയ സിനിമകൾ ചെയ്യുന്നത് കാണുന്നതിൽ സന്തോഷമുണ്ട്, അങ്ങനെയുള്ളവരെ നാം ഒരിക്കലും വിജയ പരാജയം നോക്കി വിലയിരുത്തരുത്. അവർ വിജയത്തേക്കാളും പരാജയത്തേക്കാളും വളരെ വലുതാണ്. നമ്മളവരെ ബഹുമാനിക്കണം, ഈ ഇതിഹാസങ്ങളെയെല്ലാം ബഹുമാനിക്കുക. അവരെയെല്ലാം കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുകയാണ് ചെയ്യേണ്ടതെന്നും വിജയ് പറഞ്ഞു.
എന്നാൽ രജനീകാന്തിനെ അപമാനിച്ചു എന്നു പറഞ്ഞാണ് ഏതാനും ആരാധകർ സോഷ്യൽ മീഡിയയിലടക്കം നടൻ വിജയ് ദേവരകൊണ്ടയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്.
Post Your Comments