ചെന്നൈ: സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് തന്റെ ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും നടൻ രജനികാന്ത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിക്കവെ അദ്ദേഹത്തിൻറെ കാൽ തൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായിട്ടാണ് ഇപ്പോൾ നടൻ രംഗത്തെത്തിയിരിക്കുന്നത്.
രജനികാന്ത് നായകനായി തകർത്ത് അഭിനയിച്ച്, ഇപ്പോൾ തിയറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രം ജയിലറിൻറെ ഒരു പ്രത്യേക പ്രദർശനം ലഖ്നൗവിൽ വച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് രജനികാന്ത് ഉത്തർപ്രദേശിൽഎത്തിയത്.
ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദർശിച്ചത്. യോഗിയുടെ ലഖ്നൗവിലെ വീട്ടിൽ വച്ചായിരുന്നു കണ്ടുമുട്ടൽ. സിനിമയുമായി ബന്ധപ്പെട്ട് ആണ് നടൻ പ്രദേശത്ത് എത്തിച്ചേർന്നത്. ആ സമയം യോഗി ആദിത്യനാഥിൻറെ കാൽ തൊട്ട് വന്ദിച്ച് രജനി ഉപചാരം പ്രകടിപ്പിച്ചിരുന്നു.
പിന്നാലെ ഈ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ ചില വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പിന്നാലെ, ചെന്നെയിൽ തിരിച്ചെത്തിയ ശേഷമാണ് താരം വിവാദത്തിൽ പ്രതികരിച്ചിരിക്കുന്നത്.
Post Your Comments