CinemaLatest News

തന്നെ എഴുതിത്തള്ളിയ പലരോടുമുള്ള ഒരെഴുപത്തിരണ്ടുകാരൻ രജനിയുടെ ​ഗർജനമായിരുന്നു ആ ചോദ്യം,”മനസ്സിലായോ?”: കുറിപ്പ്

പരിഹാസം ചൊരിഞ്ഞവർക്കു മുന്നിൽ ഞങ്ങൾ രജനി ആരാധകർ വിഷാദത്തോടെ നിന്നിരുന്നു

ആ​ഗോള ഹിറ്റായി മാറിയ ജയിലറിലെ പ്രധാന വാക്കുകളിലൊന്ന് മലയാളത്തിലാണ്, അത് “മനസ്സിലായോ?” എന്നതാണ്. വിനായകന്റെ ഭാഷ മലയാളമായതിനാലാവണം രജനിസാറിന്റെ മാന്ത്രികശബ്ദത്തിൽ മലയാള വാക്ക് ലോകമെമ്പാടും ശ്രവിച്ചത്. ആരോടൊക്കെയാണ് ഈ ചോദ്യം. തന്നെ കാവേരി വിഷയത്തിൽ അപഹസിച്ച സത്യ രാജിനോടും, സൂപ്പർ സ്‌റ്റാർ വിവാദം എടുത്തിട്ട് അലമ്പാക്കിയ ശരത്കുമാറിനോടും, അതു കേട്ടിരുന്നു തല കുലുക്കി കയ്യടിച്ച് സമ്മതിച്ച ജോസഫ് വിജയ് യോടും തന്നെ എഴുതിത്തള്ളിയ പലരോടുമുള്ള ഒരെഴുപത്തിരണ്ടുകാരന്റെ മറുപടിയായിരുന്നു ആ ചോദ്യം, മലയാള ഭാഷയെ തലൈവർ ഒരു ഗർജ്ജനമാക്കി. “മനസ്സിലായോ?” എന്നാണെന്ന് സംവിധായകനും എഴുത്തുകാരനുമായ ജോൺ ഡിറ്റോ പറയുന്നു.

കുറിപ്പ് വായിക്കാം

ആഗോളതലത്തിൽ റെക്കോഡ് വിജയം നേടിയ ജയിലറിലെ ഏറ്റവും പ്രധാന ഡയലോഗ് മലയാളത്തിലാണ്. മലയാള ഭാഷയിൽ ” മനസ്സിലായോ ” എന്ന് തലൈവർ ചോദിക്കുന്നതാണ് സിനിമയുടെ അടയാള വാക്യം. വിനായകന്റെ ഭാഷ മലയാളമായതിനാലാവണം രജനിസാറിന്റെ മാന്ത്രികശബ്ദത്തിൽ മലയാള വാക്ക് ലോകമെമ്പാടും ശ്രവിച്ചത്.

ആരോടൊക്കെയാണ് ഈ ചോദ്യം. തന്നെ കാവേരി വിഷയത്തിൽ അപഹസിച്ച സത്യ രാജിനോടും, സൂപ്പർ സ്‌റ്റാർ വിവാദം എടുത്തിട്ട് അലമ്പാക്കിയ ശരത്കുമാറിനോടും, അതു കേട്ടിരുന്നു തല കുലുക്കി കയ്യടിച്ച് സമ്മതിച്ച ജോസഫ് വിജയ് യോടും തന്നെ എഴുതിത്തള്ളിയ പലരോടുമുള്ള ഒരെഴുപത്തിരണ്ടുകാരന്റെ മറുപടിയായിരുന്നു ആ ചോദ്യം.

അണ്ണാത്തേയും ഡർബാറും മഹാവിജയങ്ങളാവാതെ പോയപ്പോൾ പരിഹാസം ചൊരിഞ്ഞവർക്കു മുന്നിൽ ഞങ്ങൾ രജനി ആരാധകർ വിഷാദത്തോടെ നിന്നിരുന്നു. എങ്കിലും ആ മനുഷ്യൻ, തലൈവർ തോൽക്കരുതെന്ന് മനസ്സാ പ്രാർത്ഥിച്ചിരുന്നു.

എങ്കിലും ചങ്കിടിപ്പില്ലാതെ ജയിലർ ഓഡിയോ ലോഞ്ചിൽ നരച്ച താടിയും തടവി കൂളായി നിന്ന തലൈവരുടെ ആത്മബലം അതിശയിപ്പിച്ചു.

തുഞ്ചന്റെ അരുമക്കിളി ശാരികപ്പൈതൽ ചൊല്ലിയ സ്നിഗ്ദ്ധ മലയാള ഭാഷയെ തലൈവർ ഒരു ഗർജ്ജനമാക്കി. “മനസ്സിലായോ?”.

shortlink

Related Articles

Post Your Comments


Back to top button