നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമയുടെ വിജയത്തിനു ശേഷം യു.പി സന്ദർശിക്കാനെത്തിയ രജനികാന്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ കണ്ടു. യോഗി അദിത്യനാഥിന്റെ പാദങ്ങളിൽ തൊട്ട് വണങ്ങുന്ന രജനികാന്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലെത്തി അനുഗ്രഹം തേടിയപ്പോഴാണ് രജനികാന്ത് അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ടത്.
രജനികാന്ത് ഹിമാലയത്തിൽ ഇപ്പോൾ ആത്മീയ യാത്രയിലാണ്. തീർഥയാത്രക്കിടയിലാണ് യു.പിയിൽ എത്തി യോഗിയെ വണങ്ങിയത്. യോഗി തനിക്ക് സന്യാസിയാണെന്ന് പറഞ്ഞ രജനികാന്ത്, അദ്ദേഹത്തെ തന്റെ ഗുരുവെന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. യോഗി തനിക്ക് ആചാര്യനാണെന്നും ഒരു രാഷ്ട്രീയ നേതാവല്ലെന്നും ചൂണ്ടിക്കാട്ടി. ആത്മീയതയുടെ പാദങ്ങളിൽ തൊട്ട് വണങ്ങി എന്നാണ് സന്യാസി കൂടിയായ യോഗിയെ കണ്ട ശേഷം രജനികാന്ത് പ്രതികരിച്ചത്. രജനിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
അതേസമയം, തന്നേക്കാൾ 20 വയസ്സിന് താഴെയുള്ള ഒരാളുടെ കാലിൽ സൂപ്പർസ്റ്റാർ സ്പർശിച്ചത് ആരാധകർക്ക് അത്ര രസിച്ചിട്ടില്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിക്കുന്ന വീഡിയോക്കെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ജയിലർ ചിത്രത്തിൽ വിനായകൻ ആണ് വില്ലൻ. മോഹൻലാൽ അതിഥി കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments