GeneralLatest NewsMollywoodNEWSWOODs

അമൃതയുടെ മകള്‍ മരിച്ചെന്ന് വാർത്ത, അതിനു നൽകിയത് അമൃത സുരേഷിന്റെയും മകളുടെയും ചിത്രം : വിമർശനവുമായി അഭിരാമി സുരേഷ്

ഇത് സഹിക്കാവുന്നതിലും അങ്ങേയറ്റമാണെന്നും അല്‍പമെങ്കിലും ദയകാണിക്കണമെന്നും അഭിരാമി

 ഗായിക അമൃത സുരേഷിന്റെയും മകള്‍ പാപ്പു എന്ന അവന്തികയുടെയും ചിത്രം സഹിതം തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ പരസ്യ പ്രതികരണവുമായി ഗായികയും അമൃതയുടെ സഹോദരിയുമായ അഭിരാമി സുരേഷ്. മറ്റൊരു ഭാഷയിലെ അമൃത എന്ന അഭിനേത്രിയുടെ മകള്‍ മരിച്ചെന്ന ഖേദകരമായ വാര്‍ത്തയ്ക്ക് യൂട്യൂബ് ചാനല്‍ തമ്പ്നെയിലായി നല്‍കിയത് അമൃത സുരേഷ് കരയുന്ന ഒരു ചിത്രമാണെന്ന് അഭിരാമി വിമർശിച്ചു.

read also: പൊന്നോണ പൂനിലാവ്. ഓണ ആൽബം മുകേഷ് പ്രകാശനം ചെയ്തു

മരണവാര്‍ത്ത പോലും പ്രേക്ഷകരുടെ എണ്ണം കൂട്ടാന്‍ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഇക്കാര്യത്തില്‍ നിയമനടപടി ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അഭിരാമി പറഞ്ഞു. വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ടെന്നും ചേച്ചിയുടെ യോഗം അങ്ങനെയായിപ്പോയെന്നും പറഞ്ഞ അഭിരാമി ഇത് സഹിക്കാവുന്നതിലും അങ്ങേയറ്റമാണെന്നും അല്‍പമെങ്കിലും ദയകാണിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button