മുംബൈയിലെ തന്റെ ആദ്യ നാളുകളിൽ കാസ്റ്റിംഗ് കൗച്ചിനെ അഭിമുഖീകരിച്ചിരുന്നുവെന്ന് ഉർഫി ജാവേദ്. ഒരിക്കൽ ഒരു സംവിധായകൻ തന്നെ ഒരു ഓഡിഷനായി വീട്ടിലേക്ക് വിളിച്ച് “നീ എന്റെ കാമുകിയെപ്പോലെ അഭിനയിക്കാൻ” തന്നോട് ആവശ്യപ്പെട്ടതായി ഉർഫി ജാവേദ് പറഞ്ഞു.
കെട്ടിപ്പിടിക്കാനുമെല്ലാം ആ സംവിധായകൻ പറഞ്ഞെന്നും മനസില്ലാ മനസോടെ താൻ കെട്ടിപ്പിടിച്ചെന്നും ഉർഫി ജാവേദ് പറഞ്ഞു. സമൂഹം വേട്ടക്കാരാൽ നിറഞ്ഞതാണ്, അത് തിരിച്ചറിയണം, നമുക്ക് ആ മനോഭാവം ഉണ്ടാകണം, പലപ്പോഴും നോ എന്ന് ഉറക്കെ പറയണം, അല്ലാത്തപക്ഷം, ആളുകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തും. ചിലർ അതിനു ശ്രമിച്ചിട്ടുമുണ്ട്. ‘നോ’ എന്ന് പറയേണ്ട പല സംഭവങ്ങളിലൂടെയും ഞാൻ കടന്നുപോയി, വളരെ ഞെട്ടിക്കുന്നതും വേദനാജനകവുമായിരുന്നു അത്തരം നിമിഷങ്ങളെന്നും ഉർഫി ജാവേദ്.
തന്റെ സോഷ്യൽ മീഡിയയിൽ ഇട്ട ചിത്രം ആരോ പോൺസൈറ്റിൽ ഇട്ടുവെന്നും അതറിഞ്ഞപ്പോൾ തെറ്റ് തന്റെ ഭാഗത്ത് അല്ലാതിരുന്നിട്ട് കൂടി സ്വന്തം പിതാവ് പോൺ നടിയെന്നാണ് തന്നെ വിളിച്ചിരുന്നതെന്നും സ്വന്തം വീട്ടിൽ നിന്നുണ്ടായ അത്തരം അനുഭവങ്ങൾ മാനസികമായി ബാധിച്ചെന്നും ഉർഫി ജാവേദ് പറഞ്ഞു. ഇത്തരത്തിൽ പല പ്രതിസന്ധികളും തരണം ചെയ്താണ് തന്നെ പോലുള്ളവർ കടന്നുവന്നതെന്നും ഉർഫി വ്യക്തമാക്കി.
Post Your Comments