CinemaLatest News

ബോളിവുഡിൽ നുണ പറയാത്ത ഒരേ ഒരു നടി കങ്കണ മാത്രം; തുറന്ന് പറഞ്ഞ് സൽമാൻ ഖാന്റെ മുൻ കാമുകി

കങ്കണയെപ്പോലെ സത്യസന്ധത ഉള്ള ആളുകളെ ഇൻഡസ്ട്രി ഇഷ്ട്ടപ്പെടുന്നില്ല

“ഒരിക്കലും കള്ളം പറയാത്ത ഒരേയൊരു നടിയാണ് സൂപ്പർ താരം കങ്കണ റണാവത്ത്. ഞാൻ അവളെ നമിക്കുന്നു, കാരണം എല്ലായ്പ്പോഴും അവൾ സത്യം മാത്രമാണ് പറയുന്നത്. തന്നോട് എന്ത് അനീതി കാണിച്ചാലും ക്യാമറയോട് സംസാരിക്കും, ഒരിക്കലും മടിയില്ലാതെ ക്യാമറക്ക് മുന്നിലെത്തുമെന്നും നടി സോമി അലി. സൽമാൻ ഖാന്റെ മുൻ കാമുകിയായിരുന്നു സോമി.

കങ്കണ അവളുടെ ശക്തമായ അഭിപ്രായങ്ങളാലും ഉചിതമായ മറുപടികളാലും തിളങ്ങുകയാണ്, വെറുപ്പിന്റെയും കപടതയുടെയും കഥകൾ വരുന്ന ഇടത്തു നിന്ന് കങ്കണ വ്യത്യസ്തയാകുന്നത് അങ്ങനെയാണ്. കങ്കണയെപ്പോലെ സത്യസന്ധത ഉള്ള ആളുകളെ ഇൻഡസ്ട്രി ഇഷ്ട്ടപ്പെടുന്നില്ല എന്നതും വസ്തുതയാണെന്നും താരം വ്യക്തമാക്കി. “എനിക്ക് മുമ്പ് നിശബ്ദമായി കഷ്ടത അനുഭവിച്ച എല്ലാവരുടെയും ആത്മാവും ചിറകും എനിക്കുണ്ട്… ഒരിക്കലും ഉയരാത്ത നിങ്ങളുടെ ശബ്ദമുണ്ട്, ഒരിക്കലും പറയാത്ത നിങ്ങളുടെ സത്യമുണ്ട്. ” എന്നാണ് സോമിയുടെ അഭിനന്ദന വാക്കുകൾ വീണ്ടും പങ്കുവെച്ചുകൊണ്ട്, കങ്കണ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എഴുതിയത്.

രാഘവ ലോറൻസിനൊപ്പം തന്റെ ചിത്രമായ ചന്ദ്രമുഖി 2 റിലീസിന് തയ്യാറെടുക്കുകയാണ് കങ്കണ ഇപ്പോൾ. നടൻ സൽമാൻ ഖാനും സോമി അലിയും 90-കളിൽ പ്രണയത്തിലായിരുന്നു. ഇരുവരും ബുലാന്ദ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഒരുമിച്ചത്. പക്ഷേ ചിത്രം പൂർത്തിയാക്കിയിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button