മലയാളികൾക്കും ഏറെ പരിചിതനായ നടനാണ് മൻസൂര്‍ അലി ഖാൻ. പല ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിൽ തിളങ്ങിയ മൻസൂര്‍ അലി ഖാൻ വില്ലന്മാര്‍ നടിമാരുടെ വസ്ത്രം അഴിക്കുന്നത് പോലെയുള്ള രംഗങ്ങള്‍ എങ്ങനെ ചിത്രീകരിക്കും എന്ന് ചോദിച്ച ആരാധകനു നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
രമ്യാ കൃഷ്ണൻ, വിനിത തുടങ്ങിയ നായികമാര്‍ക്ക് ഒപ്പമാണ് താൻ അത്തരം രംഗങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് മൻസൂര്‍ പറഞ്ഞു. ‘സാരി അഴിച്ച് ഞാൻ അവരെ കട്ടിലിലേക്ക് എറിയും. ചിലപ്പോള്‍ ഒറ്റ ടേക്കില്‍ ശരിയാകില്ല. ഒരു ടേക്കില്‍ ഓക്കെ ആയില്ലെങ്കിലും ഭാഗ്യം, പക്ഷേ സംവിധായകൻ വന്ന് ശകാരിക്കും. സീൻ കഴിയുമ്പോള്‍, സോറി പെങ്ങളെ, എന്ന് പറഞ്ഞ് ഞാൻ പോകും’, മൻസൂര്‍ അലി ഖാൻ പറഞ്ഞു.
വിജയ് നായകനാകുന്ന ലിയോയാണ് താരത്തിന്റെ പുതിയ ചിത്രം. ഒക്ടോബറിലാണ് ലിയോ തിയേറ്ററുകളില്‍ എത്തുക. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അര്‍ജുൻ, ഗൗതം വാസുദേവ് മേനോൻ, ബാബു ആന്റണി, പ്രിയ ആനന്ദ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
Post Your Comments