സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് നടൻ ജയസൂര്യ. സോഷ്യൽ മീഡിയയിൽ താരം പങ്കുവക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്.
തന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യമാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് താരം ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. വിമാന കമ്പനിയായ ഇൻഡിഗോയെ പ്രശംസിച്ചുകൊണ്ടാണ് താരം സ്റ്റോറി പങ്കുവച്ചിരിക്കുന്നത്. വിമാന യാത്രക്കിടെ ടിക്കറ്റ് ചെക്കിംങിന് എത്തിയ പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഒരു ബാഡ്ജാണ് താരം ശ്രദ്ധിച്ചത്. ഇതിനെക്കുറിച്ചുള്ള അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകരണമാണ് താരത്തിന്റെ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
എനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ല, പക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും എന്ന ബാഡ്ജാണ് പെൺകുട്ടി കയ്യിൽ ധരിച്ചിരുന്നത്. അനുമതി വാങ്ങിയ ശേഷം ജയസൂര്യ കുട്ടിയുടെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ഇത് അതിശയകരമാണ്, ഇൻഡിഗോയ്ക്ക് അഭിനന്ദനങ്ങൾ എന്ന കുറിപ്പോടെയാണ് ജയസൂര്യ പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചത്. അവർ നമ്മളെപ്പോലെയോ എന്നെപ്പോലെയോ ആണ്.
അവരുടെ കുറവുകൾ നമ്മുടെ മനസ്സിൽ പോരായ്മകളായി മാറുന്നു. വാസ്തവത്തിൽ അവർ മിടുക്കരും നമ്മളെപ്പോലെ തന്നെ യോഗ്യരും ജോലി ചെയ്ത് ജീവിക്കാൻ കഴിവുള്ളവരുമാണ്. ആ കഴിവുകൾ നമ്മൾ കാണാതെ പോകുന്നു എന്നതാണ് ഏറ്റവും വലിയ പോരായ്മ. അതാണ് ഇൻഡിഗോ ഇവിടെ കണ്ടെത്തിയത്, നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
Post Your Comments