പത്തു പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന് ഒരു ടിവി ചാനൽ തുടങ്ങുവാനായി ഞാനും ശ്രീ ശശി അയ്യഞ്ചിറയും സാഗാ അപ്പച്ചനും മുൻകൈയ്യെടുത്ത് നടത്തിയ പ്രവർത്തനങ്ങളും നിർമ്മാതാക്കളായ ചില സുഹൃത്തുക്കളുടെ തന്നെ എതിർപ്പു മൂലം അതു നടക്കാതെ വന്നതുമാണ് പെട്ടെന്ന് എൻെറയോർമ്മയിൽ വന്നത്, അന്നതു സാദ്ധ്യമായിരുന്നെങ്കിൽ നല്ലൊരു എൻറർടൈൻമെൻറ് ചാനലായി അതു വളർന്നേനെയെന്ന് സംവിധായകൻ വിനയൻ. കേരളാ ഫിലിം പ്രൊഡ്യൂസേഴ് അസ്സോസിയേഷൻെറ വെബ്സൈറ്റ് ഉത്ഘാടന വേളയിലാണ് വിനയൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
കുറിപ്പ് വായിക്കാം
കേരളാ ഫിലിം പ്രൊഡ്യൂസേഴ് അസ്സോസിയേഷൻെറ വെബ്സൈറ്റ് ഉത്ഘാടന വേളയിലെ ചിത്രങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
വെബ് സൈറ്റ് ഉത്ഘാടനം ചെയ്യുവാൻ നിർമ്മാതാവ് ശ്രീ എം രഞ്ജിത്ത് എന്നെ ക്ഷണിച്ചപ്പോൾ, പത്തു പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന് ഒരു ടിവി ചാനൽ തുടങ്ങുവാനായി ഞാനും ശ്രീ ശശി അയ്യഞ്ചിറയും സാഗാ അപ്പച്ചനും മുൻകൈയ്യെടുത്ത് നടത്തിയ പ്രവർത്തനങ്ങളും നിർമ്മാതാക്കളായ ചില സുഹൃത്തുക്കളുടെ തന്നെ എതിർപ്പു മൂലം അതു നടക്കാതെ വന്നതുമാണ് പെട്ടെന്ന് എൻെറയോർമ്മയിൽ വന്നത്.
അന്നതു സാദ്ധ്യമായിരുന്നെങ്കിൽ നല്ലൊരു എൻറർടൈൻമെൻറ് ചാനലായി അതു വളർന്നേനെ. ഇപ്പോൾ ഒരു നല്ല യൂട്യൂബ് ചാനലെങ്കിലും നിർമ്മാതാക്കളുടേതായി ഉണ്ടായാൽ വളരെ നല്ലതാണ് സംഘടനയ്ക് നല്ല വരുമാനവും കിട്ടും, സിനിമയെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ കൃത്യമായി പ്രേക്ഷകർക്കു ലഭിക്കുകയും ചെയ്യും.
Post Your Comments