CinemaLatest News

എന്റെ കൂടെ അഭിനയിച്ചവരിൽ ഏറ്റവും മോശം നായിക ഒരു മലയാളിയാണ്: അഥർവ്വ

വളരെ മോശമായിരുന്നു ആദ്യത്തെ പത്ത് ദിവസങ്ങൾ

കൂടെ അഭിനയിച്ചവരിൽ ഏറ്റവും മോശം നടി ആരെന്ന് വ്യക്തമാക്കി ഭാ​ഗ്യ നടൻ അഥർവ്വ. ഇന്നേവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളിലെ നായികമാരെയും കംപെയർ ചെയ്താണ് താരം ആ നടി ആരെന്ന് വ്യക്തമാക്കിയത്.

മധകം എന്ന തന്റെ പുതിയ വെബ്സീരിസിന്റെ പ്രമോഷന് വന്നപ്പോഴാണ് അഥർവ്വ ഇക്കാര്യം വെളിപ്പെടുത്തിയത്. മുപ്പോഴുതും ഉൻ കർപ്പനയികൾ എന്ന എന്റെ രണ്ടാമത്തെ സിനിമയിലാണ് അമല പോളുമായി അഭിനയിച്ചത്. വളരെ മോശമായിരുന്നു ആദ്യത്തെ പത്ത് ദിവസങ്ങൾ. എന്റെ കൂടെ അഭിനയിച്ചവരിൽ ഏറ്റവും മോശം നായിക ഒരു മലയാളിയാണ്, അത് നിങ്ങളാണെന്ന് താൻ അമലാ പോളിനോട് നേരിട്ട് പറഞ്ഞുവെന്നും അഥർവ്വ വ്യക്തമാക്കി. അന്ന് മനസിൽ തോന്നിയത് അമലയോട് പറഞ്ഞിരുന്നു.

അഥർവ്വ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും ഹിറ്റായി മാറാറുണ്ട്. അതുപോലെ തന്നെ അഥർവ്വയുടെ നായികയായെത്തുന്ന താരങ്ങളെല്ലാം കുറഞ്ഞ  സമയം കൊണ്ട് മിന്നിത്തിളങ്ങുന്ന മുൻനിര നായികമാരായി ഉയരാറുണ്ട് എന്ന വിശ്വാസം തമിഴ് സിനിമാ ലോകത്ത് വൻ ചർച്ചാവിഷയമാണ്. അതുകൊണ്ട് തന്നെ ഭാ​ഗ്യനായകനെന്നാണ് അഥർവ്വ അറിയപ്പെടുന്നത്. ആദ്യത്തെ പത്ത് ​ദിസമേ അമലയുമായി അങ്ങനെ തോന്നിയുള്ളൂ, പിന്നീട് തങ്ങളുടെ കെമിസ്ട്രി സിനിമയിൽ വർക്കായെന്നും അഥർവ്വ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button