സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ചലച്ചിത്ര വികസന കോർപറേഷന്റെ നിർമാണത്തിൽ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും തല പോസ്റ്ററിൽവെച്ച് നാല് സിനിമകൾ പുറത്തിറങ്ങുകയുണ്ടായി. അതിൽ അവസാനം പുറത്തുവന്ന ‘നിള’ എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒരു സിനിമ മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ ഒരു തിയേറ്ററിൽ പോയി കണ്ടതായി അറിവില്ലെന്ന് സംവിധായകൻ പ്രതാപ് ജോസഫ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കുറിപ്പ് വായിക്കാം
മുഖ്യമന്ത്രിയുടെ സിനിമാ അഭിരുചിയേയും തിരഞ്ഞെടുപ്പിനുള്ള അവകാശത്തേയും പൂർണമായും മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ചലച്ചിത്ര വികസന കോർപറേഷന്റെ നിർമാണത്തിൽ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും തല പോസ്റ്ററിൽവെച്ച് നാല് സിനിമകൾ പുറത്തിറങ്ങുകയുണ്ടായി.
അതിൽ അവസാനം പുറത്തുവന്ന ‘നിള’ എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒരു സിനിമ മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ ഒരു തിയേറ്ററിൽ പോയി കണ്ടതായി അറിവില്ല(തെറ്റുണ്ടെങ്കിൽ തിരുത്താം). അങ്ങനെയൊന്ന് സംഭവിച്ചെങ്കിൽ അത് ആ സിനിമകൾക്കെങ്കിലും വലിയ പ്രചോദനമാകുമായിരുന്നു.
20 വർഷമായി സിനിമ കാണാത്ത വകുപ്പുമന്ത്രിയെ നമുക്ക് ഇക്കാര്യത്തിൽ നിർബന്ധിക്കാനാവില്ല. മുഖ്യമന്ത്രിയെങ്കിലും സകുടുംബം നിള എന്ന സിനിമ തിയേറ്ററിൽ പോയി കാണണമെന്ന് അഭ്യർത്ഥിക്കുന്നു. ചുരുങ്ങിയത് ഒരു ഷോ മുടങ്ങാതിരിക്കാണെങ്കിലും.
Post Your Comments