
വ്യത്യസ്ത സിനിമയുമായെത്തി പരീക്ഷണം നടത്തിയെങ്കിലും രക്ഷപ്പെടാനാകാതെ നട്ടം തിരിഞ്ഞ് സൂപ്പർ താരം ചിരഞ്ജീവി. പുത്തൻ സിനിമയും തകർന്നതോടെ പരാജയപ്പെടുന്ന ചിത്രങ്ങളുടെ എണ്ണത്തിലേക്ക് ഭോലാ ശങ്കറും ചേർക്കേണ്ടി വരുന്നത് ഏറെ വിഷമത്തോടെ.
അടുത്തിടെ ഇറങ്ങിയ പല ചിരഞ്ജീവി ചിത്രങ്ങളും വൻ ദുരന്തമായി മാറിയിരുന്നു. തിയേറ്ററിൽ പരാജയപ്പെട്ട വമ്പൻ ബഡ്ജറ്റ് ചിത്രങ്ങൾ തുടർക്കഥയായിരുന്നു, ആചാര്യ, ഗോഡ്ഫാദർ എന്നീ ചിത്രങ്ങൾ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാകാതെ വന്നിരുന്നു. ഭോല ശങ്കർ ചിത്രത്തിൽ താരത്തിന്റെ സഹോദരിയുടെ വേഷത്തിലെത്തിയ കീർത്തി സുരേഷ് കാരണമാണ് സിനിമ പരാജയപ്പെട്ടത് എന്ന രീതിയിലുള്ള അപക്വമായ ചർച്ചകളാണ് നടക്കുന്നത്.
കീർത്തി സുരേഷ് അനിയത്തി വേഷങ്ങളിൽ എത്തിയാൽ ആ ചിത്രങ്ങൾ പരാജയപ്പെടും എന്ന വിശ്വാസം കുറച്ച് ആളുകൾക്ക് ഉണ്ടെന്നും രജനീകാന്ത് ചിത്രം അണ്ണാത്തെയിൽ കീർത്തി അനിയത്തിയുടെ വേഷത്തിൽ വന്നിരുന്നു, ശിവ സംവിധാനം ചെയ്ത ഈ ചിത്രം വൻ പരാജയമായി മാറിയിരുന്നു. തമിഴ് സൂപ്പർ താരം അജിത്തിന്റെ വേതാളത്തിന്റെ റീമേക്കായിരുന്നു ഭോല ശങ്കർ. വൻ ഹൈപ്പോടെയെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. കീർത്തിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളിൽ പ്രതികരിച്ച് താരത്തിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments