അടുത്തിടെ തമിഴ് നടൻ വിശാലുമായി നടി ലക്ഷ്മി മേനോൻ വിവാഹിതയാകുന്നു എന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് പല മാധ്യമങ്ങളും വാർത്ത നൽകിയിരുന്നത്.
കുംകി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ രംഗത്ത് ഏറെ പ്രശസ്തി നേടിയ നടിയാണ് മലയാളിയായ ലക്ഷ്മി മേനോൻ. ഇതിന് മുൻപും ഇത്തരത്തിൽ തന്റെ പേര് മറ്റ് പല നടിമാരുടെ കൂടെയും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും ഇതാദ്യമല്ലെന്നുമാണ് വിശാൽ ഈ വാർത്തയോട് പ്രതികരിച്ചത്. പല നടിമാരുടെ കൂടെ വിവാഹ വാർത്ത ചേർത്ത് പേരും ചിത്രങ്ങളും വന്നു.
അസത്യമായ ഇത്തരം വാർത്തകളോട് പ്രതികരിക്കേണ്ടെന്ന് പലപ്പോഴും കരുതിയിട്ടുള്ളതാണ്. എന്നാൽ ഒന്നും അറിയാത്ത ഒരു പെൺകുട്ടികൂടി സമൂഹത്തിന് മുന്നിൽ ഇത്തരത്തിൽ അപമാനിതയാകുന്നു എന്നതിനാലും അവരൊരു നടിയായതിനാലും മറുപടി നൽകുകയാണെന്നാണ് താരം പറഞ്ഞത്. ലക്ഷ്മിയുമായി വിവാഹം ഉറപ്പിച്ചെന്നും ഉടൻ വിവാഹിതരാകും എന്ന വാർത്തകളും വെറും വ്യാജ സൃഷ്ടി മാത്രമാണ്. അത് വിശ്വസിക്കരുതെന്നും വിശാൽ വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചരണം സ്ത്രീകളെ നന്നായി ബാധിക്കുമെന്നും അവരുടെ ജീവിതത്തിൽ ഇത്തരം അപവാദ കഥകളും ഇല്ലാത്ത വിവാഹ കഥകളും പല തിരിച്ചടികളും ഏൽപ്പിക്കുമെന്ന് മറക്കരുതെന്നും വിശാൽ ഓർമ്മപ്പെടുത്തുന്നു.
Post Your Comments