Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest News

സൂപ്പർ ഹിറ്റ് ചിത്രം ബാർബി സ്വവർ​ഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രചരണം, ലബനനിൽ നിരോധിച്ചേക്കും: വിവാദം

സ്വവർ​ഗ രതിക്ക് അമിത പ്രാധാന്യം നൽകുകയും അത് സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

സൂപ്പർ ഹിറ്റ് ചിത്രം ബാർബിക്കെതിരെ വിമർശനം ശക്തമാകുന്നു. സിനിമ നിരോധിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

നോളൻ ചിത്രം ഓപ്പൺഹൈമറെ പിന്നിലാക്കി ചരിത്രം രചിച്ച ചിത്രം കൂടിയാണ് ബാർബി. വിയറ്റ്നാമും കുവൈറ്റും ചിത്രത്തിന് വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സ്വവർ​ഗ രതിക്ക് അമിത പ്രാധാന്യം നൽകുകയും അത് സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഫിലിം സെൻസർഷിപ്പ് കമ്മിറ്റി ചെയർമാൻ ലാഫി അൽസുബൈ ആരോപിച്ചു.

സിനിമക്കെതിരെ പ്രതിഷേധം ഇത്തരത്തിൽ ശക്തമാകുന്നതോടെ ലെബനനിലും ചിത്രം വിലക്ക് ഏർപ്പെടുത്തുവാൻ ഒരുങ്ങുകയാണെന്നാണ് സൂചന. സ്വവർ​ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടിയാണ് ലെബനനും ചിത്രത്തിന്
വിലക്കേർപ്പെടുത്താനൊരുങ്ങുന്നത്.

തങ്ങളുടെ വിശ്വാസ രീതിക്കും മൂല്യങ്ങൾക്കും അനുയോജിച്ച ചിത്രമല്ല ബാർബിയെന്ന് ലെബനൻ സാംസ്കാരിക മന്ത്രി മുഹമ്മദ് മൊർതഡ പ്രതികരിച്ചു. ​ഗ്രെറ്റ ​ഗെർവി​ഗ് സംവിധാനം ചെയ്ത ചിത്രം വൻ കുതിപ്പാണ് നടത്തുന്നത്.  നോളൻ ചിത്രത്തിനുപോലും ബാർബിയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. ലോകമെങ്ങും വൻ വരവേൽപ്പ് ലഭിച്ച ചിത്രം കൂടിയാണ് ബാർബി.  സോഷ്യൽ മീഡിയയിലടക്കം ചിത്രത്തിനെതിരെ പ്രചരണങ്ങൾ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button