GeneralHollywoodLatest NewsNEWSWOODsWorld Cinemas

സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു, വിശ്വാസത്തെ തകർക്കുന്നു: ബാർബി സിനിമയെ നിരോധിക്കുന്നതിനെക്കുറിച്ച് മന്ത്രി

വിയറ്റ്‌നാമിനു പിന്നാലെ ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കിയിരിക്കുകയാണ് കുവൈത്ത്.  

ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്‌ത ‘ബാര്‍ബി’യ്ക്ക് നേരെ വിമർശനം ശക്തമാകുന്നു. സിനിമ സ്വീകാര്യമല്ലാത്ത പെരുമാറ്റത്തെ പ്രോത്സഹിപ്പിക്കുകയും സമൂഹത്തിലെ മൂല്യങ്ങളെ വികലമാക്കുകയും ചെയ്യുന്നു  എന്ന് ആരോപിച്ച്  വിയറ്റ്‌നാമിനു പിന്നാലെ ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കിയിരിക്കുകയാണ് കുവൈത്ത്.

READ ALSO: സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ലബനനിലും സിനിമ വിലക്കിയേക്കുമെന്നാണ് സൂചന. ബാര്‍ബി സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിശ്വാസത്തിന്റെയും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും ലബനൻ സാംസ്കാരിക മന്ത്രി മുഹമ്മദ് മൊര്‍തഡ പ്രതികരിച്ചു.

അതേസമയം ആഗോള ബോക്‌സ്‌ ഓഫീസില്‍ അതിവേഗം ഒരു ബില്യണ്‍ കലക്ഷൻ നേടി തിയറ്ററുകളില്‍ തരംഗമാവുകയാണ് വാര്‍ണര്‍ ബ്രോസിന്റെ നിര്‍മാണത്തില്‍ ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്‌ത ബാർബി.

shortlink

Post Your Comments


Back to top button