
ചലച്ചിത്ര സഹസംവിധായകൻ ബോബി മോഹന്‍ അന്തരിച്ചു. 45 വയസായിരുന്നു. വടകര സ്വദേശിയായ ബോബി സിനിമയില്‍ മാത്രമല്ല സീരിയല്‍, പരസ്യചിത്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത പ്രശസ്ത സീരിയല്‍ ജ്വാലയായിലെ സഹസംവിധായകനായാണ് ബോബി മോഹന്‍ ഈ രംഗത്ത് എത്തുന്നത്.
ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്. നയന ആണ് ഭാര്യ. ഒലിവിയ മകളാണ്.
Post Your Comments