ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം രജനികാന്ത് നായകനാവുന്ന തമിഴ് ചിത്രവും ധ്യാൻ ശ്രീനിവാസൻ നായകനായ മലയാള ചിത്രവും എത്തുമെന്നായിരുന്നു വാർത്തകൾ വന്നത്. കേരളത്തില്‍ ധ്യാനിന്റെ ചിത്രത്തിന് പല സെന്ററുകളിലും തിയറ്റര്‍ നിഷേധിക്കപ്പെടുകയാണെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന് സക്കീര്‍ മഠത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ രജനികാന്ത് ചിത്രവുമായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മലയാളം ജയിലർ. ധ്യാനിന്റെ ജയിലര്‍ റിലീസ് മാറ്റിവച്ചുവെന്നാണ് പുതിയ വാര്‍ത്ത.
ജയിലര്‍ സിനിമ കേരളത്തില്‍ മാത്രം 300 ഓളം തീയറ്ററുകളില്‍ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ ധ്യാനിന്റെ പടം റിലീസ് മാറ്റിവയ്ക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് എ.ബി.ജോര്‍ജിന്റെ പോസ്റ്റ്. ധ്യാനിന്റെ ജയിലര്‍ സംവിധായകന് ചെയ്തിരിക്കുന്നത് സക്കീര്‍ മഠത്തിലാണ്.
Post Your Comments